ആഗ്രഹങ്ങള്‍ മാറ്റിവെച്ച് മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ ഫണ്ട് കൈമാറി

തിരൂര്‍ : വിവിധ ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിനായി കരുതിവെച്ചിരുന്ന നാണയ തുണ്ടുകള്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയതിന്റെ നിര്‍വൃതിയിലാണ് പറവണ്ണ സലഫി ഇ.എം.യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. വിനോദയാത്രക്കും മറ്റും കരുതിവെച്ചിരുന്ന പണമാണ് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച പണത്തിന്റെ ചെക്ക് വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി മഹ്റുന്നീസക്ക് കൈമാറി. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് പി.മുസ്തഫ, പ്രധാന അദ്ധ്യാപകന് റസാക്ക് പാലോളി, ടി.മുനീര്‍, ടി.എം നാസര്‍, ഫാത്തിമ സൈദ, പ്രിയ.കെ തുടങ്ങിയവര്‍ സംസാരിച്ചു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]