ആള്‍മാറാട്ട കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു

ആള്‍മാറാട്ട കേസില്‍  ജാമ്യത്തിലിറങ്ങി മുങ്ങിയ  പ്രതിക്ക് ജാമ്യം നിഷേധിച്ചു

മഞ്ചേരി: ആള്‍മാറാട്ട കേസില്‍ ജാമ്യത്തിലിറങ്ങി കോടതിയില്‍ വിചാരണക്ക് ഹാജരാകാതെ മുങ്ങിയ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മാറഞ്ചേരി വെള്ളൂര്‍ നൗഫല്‍ മുഹമ്മദ് (38)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്.
വ്യാജ പാസ്‌പോര്‍ട്ടുണ്ടാക്കി വിദേശത്തു നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ നൗഫല്‍ മുഹമ്മദിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി സിനിമാരംഗത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു വരുന്നുണ്ടെന്ന് അറിഞ്ഞെങ്കിലും പിടികൂടാനായില്ല. പ്രതിക്കെതിരെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.

Sharing is caring!