കാവനൂരില്‍ വിജയിച്ചത് പി.കെ ബഷീറിന്റെ നയതന്ത്രം

കാവനൂരില്‍ വിജയിച്ചത് പി.കെ ബഷീറിന്റെ നയതന്ത്രം

കാവനൂര്‍: അപ്രാപ്യമെന്ന് കരുതിയ കാവനൂര്‍ പഞ്ചായത്ത് ഭരണം എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുക്കാനായത് കഴിഞ്ഞ രണ്ട് വര്‍ഷമായി പി കെ ബഷീര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ജില്ലാ-മണ്ഡലം-പഞ്ചായത്ത് കമ്മിറ്റികളെ അണിനിരത്തി നടത്തിയ നയതന്ത്ര നീക്കങ്ങളുടെ വിജയം. എല്‍ ഡി എഫിനെ പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയെ അവിടെ നിന്ന് അടര്‍ത്തി മാറ്റാനും, മുസ്ലിം ലീഗിലേക്ക് തിരിച്ചെടുത്ത് യു ഡി എഫിന് പഞ്ചായത്തില്‍ പിന്തുണ നല്‍കാനും സാധിച്ചതാണ് ഭരണത്തില്‍ തിരിച്ചെത്താന്‍ യു ഡി എഫിനെ സഹായിച്ചത്.

തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കാവനൂര്‍ പഞ്ചായത്ത് യു ഡി എഫിന് നഷ്ടമായത്. മുസ്ലിം ലീ?ഗ് നേതാവായിരുന്ന അഹമ്മദ് ഹാജി വിമത സ്ഥാനാര്‍ഥിയായി രം?ഗത്ത് വരികയും 19-ാം വാര്‍ഡില്‍ നിന്ന് 136 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കുകയുമായിരുന്നു. പഞ്ചായത്തിലെ കക്ഷി നില 9-9 എന്ന നിലയില്‍ യു ഡി എഫും, എല്‍ ഡി എഫും പങ്കിട്ടതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ നിലപാട് നിര്‍ണായകമായി. യു ഡി എഫിനോട് ഇടഞ്ഞ് അഹമ്മദ് ഹാജി എല്‍ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കാവനൂരില്‍ എല്‍ ഡി എഫ് മുന്നണി അധികാരത്തിലെത്തി.

കഴിഞ്ഞ രണ്ട് വര്‍ഷമായി അഹമ്മദ് ഹാജിയെ യു ഡി എഫിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു പി കെ ബഷീര്‍ എം എല്‍ എയുടെ മേല്‍നോട്ടത്തില്‍ മുസ്ലിം ലീ?ഗ് ജില്ലാ നേതൃത്വം. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തി, പ്രാദേശികമായി എതിര്‍പ്പുള്ളവരെ രമ്യതപ്പെടുത്തി ഒടുവില്‍ അഹമ്മദ് ഹാജിയെ മുസ്ലിം ലീ?ഗ് പാളയത്തിലെത്തിക്കുന്നതില്‍ അവര്‍ വിജയിച്ചു. എല്‍ ഡി എഫ് അം?ഗമായ പ്രസിഡന്റിന് എതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയമായിരുന്നു ആദ്യ കടമ്പ. അത് വിജയകരമായി മറി കടന്ന ശേഷം സമിതിയിലെ വൈസ് പ്രസിഡന്റായ അഹമ്മദ് ഹാജിക്കെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന് അവിശ്വാസത്തെ പരാജയപ്പെടുത്താനും സാധിച്ചു.

പിന്നീട് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ പി റംല വിജയിക്കുക കൂടി ചെയ്തതോടെ പി കെ ബഷീര്‍ എം എല്‍ എയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ ഫലപ്രാപ്തിയിലെത്തി.

Sharing is caring!