മലപ്പുറം ബസ് സ്റ്റാന്‍ഡ് കൈയടക്കി കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍, പൊതുജനം പെരുവഴിയിലിറങ്ങി

മലപ്പുറം ബസ് സ്റ്റാന്‍ഡ് കൈയടക്കി കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍, പൊതുജനം പെരുവഴിയിലിറങ്ങി

മലപ്പുറം: മലപ്പുറം ബസ് സ്റ്റാന്‍ഡ് കൈയടക്കി കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍. നേതാക്കള്‍ സ്വന്തം വാഹനങ്ങള്‍ ഇഷ്ടാനുസരണം ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തപ്പോള്‍ പൊതുജനം പെരുവഴിയിലിറങ്ങി. ചൊവ്വാഴ്ച മലപ്പുറം ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ കെപിസിസി പ്രസിഡന്റ് പങ്കെടുത്ത യോ?ഗത്തിനെത്തിയ നേതാക്കന്മാരാണ് യാത്രാബസുകളുടെ ട്രാക്കുകള്‍ കൈയടക്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത്.
ബസുകള്‍ ട്രാക്കിലെത്താന്‍ വിഷമിച്ചതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടി. ചില ബസുകള്‍ സ്റ്റാന്‍ഡിലേക്ക് തന്നെ അടുത്തില്ല.
കെപിസിസി യുടെ 1000 വീട് പദ്ധതിയുടെ മലപ്പുറം ജില്ലാതല കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയാണ് സംഭവം. മലപ്പുറം മുന്‍സിപ്പല്‍ ബസ്റ്റാന്റ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുന്നത്. ബസ്റ്റാന്റിന് മുകളിലാണ് ഓഡിറ്റോറിയം. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നേതാക്കളെല്ലാം ബസ്്റ്റാന്റിനുള്ളിലാണു കാറുകളും മറ്റു വാഹനങ്ങളും പാര്‍ക്ക് ചെയ്തത്. മലപ്പുറം ജില്ലാആസ്ഥാനത്തെ ഏറ്റവും വലിയ ബസ്റ്റാന്‍ഡാണ് മുന്‍സിപ്പല്‍ ബസ്റ്റാന്റ്. ഇതോടെ യാത്രക്കാരും വാഹനങ്ങളും ഏറെ പ്രതിസന്ധിയിലായി. ബസുകള്‍ക്ക് ട്രാക്കില്‍ കയറാന്‍ കഴിയാതെ വരികയും ചെയ്തു. ചില ബസുകള്‍ കുറച്ചു അകലെ നിര്‍ത്തി യാത്രക്കാരെ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ മറ്റു ബസുകള്‍ ബസ്റ്റാന്‍ഡില്‍ കയറാതെ സ്ഥലം വിട്ടു. ഇതോടെ ബസുകള്‍ കാണാതായതോടെ പല യാത്രക്കാരും കാല്‍നടയായി നടന്നു അടുത്ത സ്‌റ്റോപ്പുകളിലെത്തിയാണ് ബസില്‍ കയറിയത്. ഈ ഓഡിറ്റോറിയത്തില്‍ മുമ്പും പലചടങ്ങുകളും നടന്നിട്ടുണ്ടെങ്കിലും നിരുത്തരവാദപരമായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യാറില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന് പുറമെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് അധ്യക്ഷത വഹഗിച്ചു. എ പി അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി സെക്രട്ടറിമാരായ വി ജെ പൗലോസ് കെ പി അബ്ദുല്‍മജീദ്, പി ടി അജയ്മോഹന്‍, വി എ കരീം, സി ഹരിദാസ് എക്സ്സ് എം പി, മുന്‍ ഡിസിസി പ്രസിഡന്റുമാരായ ഇ മുഹമ്മദ് കുഞ്ഞി, യു അബൂബക്കര്‍, അസീസ് ചീരാന്‍ തൊടി,സക്കീര്‍ പുല്ലാര തുടങ്ങിയവരും പങ്കെടുത്തിരുന്നു.

Sharing is caring!