തിരൂര്‍ എംഇഎസ് സ്‌കൂളില്‍ ക്ലാസ് നടക്കുന്നതിനിടെ ക്ലാസ് മുറികള്‍ താഴ്ന്നു

തിരൂര്‍: തിരൂര്‍ എംഇഎസ് സ്‌കൂളില്‍ ക്ലാസ് നടക്കുന്നതിനിടെ ക്ലാസ് മുറികള്‍ താഴ്ന്നു. ബെഞ്ചടക്കം താഴ്ന്നതോടെ
കുട്ടികള്‍ ക്ലാസില്‍ നിന്നും ഇറങ്ങിയോടി. ഇന്ന് രാവിലെ ക്ലാസ് നടന്നു കൊണ്ടിരിക്കെ തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിലെ ഏതാനും ക്ലാസ് മുറികള്‍ താഴ്ന്നത്.
ഒന്നര മീറ്ററോളം അടിയിലേക്കാണ് ഭീതിജനകമായ രീതിയില്‍ താഴ്ന്നത്. ബെഞ്ച് ഇരുന്നിരുന്ന കുട്ടികളോടൊപ്പം താഴ്ന്നതോടെ ഭൂമികുലുക്കമാണെന്ന് ധരിച്ച് എല്ലാവരും പുറത്തേക്ക് ഓടുകയായിരുന്നു. പിന്‍ബെഞ്ചിലെ കുട്ടികള്‍ ഓടുന്നത് കണ്ടതോടെ ബാക്കി കുട്ടികളെല്ലാം പിന്നാലെ ഓടുകയായിരുന്നു. സ്‌കൂള്‍ ഓഡിറ്റോറിയം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആറാം ക്ലാസിലെ മുറികളാണ് ആശങ്കജനിപ്പിക്കുന്ന രൂപത്തില്‍ താഴ്ന്നത്. തറ താഴുക മാത്രമല്ല, ഭിത്തികള്‍ പൊട്ടിയതായും കാണുന്നുണ്ട്. സ്‌കൂള്‍ അധികൃതര്‍ ഓടിയെത്തി ക്ലാസില്‍ നിന്ന് കുട്ടികളെ മുഴുവന്‍ പുറത്തിറക്കുകയായിരുന്നു. 150 ഓളം കുട്ടികളാണ് ഈ ക്ലാസുകളില്‍ പഠിച്ചിരുന്നത്. തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിലെ പ്രധാന രണ്ട് നില കെട്ടിടത്തിനൊഴികെ നഗരസഭയുടെ അംഗീകാരമില്ലെന്നുപറയുന്നു.
തറതാഴ്ന്നുപോയ കെട്ടിടത്തിനും നഗരസഭ ഇതുവരെ നമ്പര്‍ നല്‍കിയിട്ടില്ല. നാലുവര്‍ഷം മുന്‍പ് രക്ഷിതാക്കളുടെ പരാതിയില്‍ 25 ഓളം ക്ലാസുകള്‍ നടന്നിരുന്ന കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ആര്‍ഡിഒ അടച്ചുപൂട്ടിയിരുന്നു. അതിനടുത്തുള്ള കെട്ടിടമാണ് ഇപ്പോള്‍ വീണ്ടും അപകട ഭീഷണിയിലായിരിക്കുന്നത്.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള്‍ തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്‍: ബസില്‍ തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]