കള്ളന് കോടതിയില്‍ മാപ്പ് നല്‍കി പാണക്കാട് മുനവ്വറലി തങ്ങള്‍, കള്ളന് മാനസാന്തരം

കള്ളന് കോടതിയില്‍ മാപ്പ് നല്‍കി പാണക്കാട് മുനവ്വറലി തങ്ങള്‍,  കള്ളന് മാനസാന്തരം

മലപ്പുറം: തന്റെ മകന്റെ സ്വര്‍ണവള മോഷ്ടിച്ച കള്ളന് മാപ്പുനല്‍കി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. സ്ഥിരം പിടിച്ചുപറിക്കാരനും മോഷ്ടാവുമായ വ്യക്തി തങ്ങളുടെ മകന്റെ സ്വര്‍ണവള മോഷ്ടിച്ചത്. എന്നാല്‍ തങ്ങളുടെ മകന്റെ സ്വര്‍ണവള മോഷ്ടിച്ച ശേഷം താന്‍ മറ്റൊരു മോഷണവും നടത്തിയിട്ടില്ലെന്നും ഇനി പ്രവൃത്തിയിലേക്ക് പോകില്ലെന്നും മോഷ്ടാവിന്റെ ഉറപ്പ്. പാണക്കാട് കൊടപ്പനക്കല്‍ വീട്ടിലെത്തിയും മോഷ്ടാവ് മാപ്പപേക്ഷിച്ചു. മോഷ്ടാവിനെ നിരീക്ഷിച്ച അഭിഭാഷകന്‍ പിന്നീട് മോഷണം നടത്തിയിട്ടില്ലെന്നും സ്ഥിരീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണു മോഷ്ടാവ് മുനവ്വറലി തങ്ങളുടെ മാപ്പ് നല്‍കി കോടതിയില്‍നിന്ന്് വെറുതെ വിട്ടത്. ഇതു സംബന്ധിച്ചു അഭിഭാഷകനായ അഡ്വ: കെ.എ. ലത്തീഫ് തന്റെ ഡയറിക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

മുനവ്വറലി തങ്ങളുടെ മകന്റെ വളമോഷ്ടിച്ച പ്രതിയോട് ന്യായാധിപന്‍ പറഞ്ഞു ന’നിങ്ങളെ വെറുതെ വിട്ടിരിക്കുന്നുന’. ഒത്ത ഉയരമുള്ള,മുടി അല്പം പിറകോട്ടു വളര്‍ത്തി വെള്ള വസ്ത്രം ധരിച്ച കറുത്ത ഒരു മനുഷ്യന്‍.ചെയ്തുപോയ തെറ്റീലുള്ള കുറ്റബോധം അലയടിക്കുന്ന മനസ് മുഖത്തു വായിച്ചേടുക്കാം. അത്ര മാത്രം മ്ലാനമായിരുന്നു ആ മുഖം.

പ്രതിക്കൂട്ടില്‍നിന്നും ഇറങ്ങി വന്ന ആ മനുഷ്യന്‍ കോടതി വരാന്തയിലെ ബെഞ്ചില്‍ ഇരിക്കുകയായിരുന്ന മുനവ്വറലി തങ്ങളുടെ നേരെ ഓടിയടുത്ത് അദ്ദേഹത്തിന്റെ രണ്ടു കരങ്ങള്‍ തന്റെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ആ കൈ കളില്‍ ചുംബിക്കുന്നതു കോടതി വരാന്തയില്‍ കൂടിയിരുന്ന പലരെയും അത്ഭുത പ്പെടുത്തി. ന’കള്ളനെന്നു സമൂഹം മുദ്ര കുത്തിയ ന’ ആ മനുഷ്യന്‍ ചേര്‍ത്തു പിടിച്ചകരം എന്നും പൊറുത്തു കൊടുത്തും, പൊറുത്തു കൊടുപ്പിച്ചും ശീലമുള്ള പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പ്രിയപ്പെട്ട പുത്രന്‍ മുനവര്‍അലി തങ്ങളുടെതായിരുന്നു.

2015 ഏപ്രില്‍ മാസം പത്തോമ്പതാം തിയതി വൈകിട്ട് വളപട്ടണത്തുള്ള ബന്ധു വീട്ടിലേക്ക് വിരുന്നു പോകവേ പലഹാരങ്ങള്‍ വാങ്ങുന്നതിന് കണ്ണൂര്‍ കാല്‍ ടെക്‌സ് ജംഗ്ഷനിലെ ഒരു ബേക്കറിയില്‍ തന്റെ സഹോദരനോടൊപ്പം എത്തിയതായിരുന്നു മുനവര്‍ അലി തങ്ങളുടെ പ്രിയ പത്‌നി. അന്ന് 10മാസം മാത്രം പ്രായമുള്ള അവരുടെ മകന്‍ അമന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ ഉമ്മയുടെ തോളില്‍ സുഖനിദ്രയിലായിരുന്നു. ബേക്കറിക്ക് മുന്‍പില്‍ ഒരു സ്‌കൂട്ടറില്‍ എത്തിയ ഒരാള്‍ പെട്ടെന്ന് ബേക്കറി കൊള്ളേ നടന്നടുത്ത് ഉമ്മയുടെ തോളില്‍ ഉറങ്ങുന്ന ആ കുഞ്ഞു മോന്റെ കൈയ്യില്‍ നിന്നും നിമിഷ നേരം കൊണ്ട് സ്വര്‍ണവള ഊരിയെടുതു അതെ സ്‌കൂട്ടറില്‍ കയറി മറന്നകലുകയായിരുന്നു.

ഏറെ വൈകും മുന്‍പ് ആ ന’പിടിച്ചു പറിക്കാരന്‍ ന’ കൊടപ്പനക്കല്‍ തറവാട്ടിന്റെ തിരുമുറ്റത്തെ ക്ക് കടന്നുവന്നു. കണ്ണൂര്‍ പോലീസ് അറസ്റ്റു ചെയ്തു ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് പാണക്കാട് മുഹമ്മദ്അലി ശിഹാബ് തങ്ങളുടെ ചെറുമകന്റെ സ്വര്‍ണ വളയാണ് താന്‍ പിടിച്ചു പറിച്ചു കൊണ്ട് പോയത് എന്ന് അയാള്‍ മനസിലാക്കിയത്. അന്നു മുതല്‍ വേട്ടയാടുന്ന കുറ്റ ബോധം അതൊന്നു മാത്രമാണ് അയാളെ പാണക്കാട്ടെക്ക് എത്തിച്ചത്. അന്ന് തങ്ങളെ കണ്ടു മാപ്പ് ചോദിച്ചു മടങ്ങിയ മനുഷ്യന്‍ നീണ്ട 3 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തങ്ങളെ കാണുകയാണ്. തങ്ങളുടെ പ്രിയ പത്‌നി കേസില്‍ ഒന്നാം സാക്ഷി, സഹോദരന്‍ നേരിട്ടുള്ള രണ്ടാമത്തെ സാക്ഷി.കേസില്‍ നിന്നും രക്ഷപ്പെടുതാന്‍ സഹായിക്കണം എന്ന് തങ്ങളുടെ മുഖത്തു നോക്കി പറയാനുള്ള ശക്തി അയാള്‍ക്ക് ഉണ്ടായിരുന്നില്ല.സ്ഥിരം പിടിച്ചു പറിക്കാരന്‍ എന്നു അയാള്‍ക്കു മുദ്ര അടിച്ചു കഴിഞ്ഞിരുന്നു. പക്ഷെ ഒരു സത്യം അയാളുടെ വക്കീല്‍ അവിടെ വെച്ച് സാക്ഷ്യപ്പെടുത്തി.പാണക്കാട് ചെന്ന് മാപ്പ് ചോദിച്ചതിന് ശേഷം അയാള്‍ ഒരു പാട് മാറി. നേരത്തെ 13 കേസുകള്‍ ഉണ്ടായിരുന്നു. പാണക്കാട് പോയി വന്ന ശേഷം ഒന്ന് പോലും പുതിയ ഒരു കേസ് ഉം ഉണ്ടാക്കി യിട്ടില്ല. വക്കീലിന്റെ അപേക്ഷ ആയിരുന്നു ന’അയാള്‍ക്ക് മാപ്പ് കൊടുത്തു കൂടെന’ എന്ന്.

കോടതിക്കൂട്ടില്‍ കയറി മൊഴി കൊടുത്തു ജയില്‍ ശിക്ഷ വാങ്ങികൊടുക്കുന്നതിനേക്കാള്‍ നല്ലത് അയാളില്‍ ഉണ്ടായിട്ടുള്ള മാനസിക പരിവര്‍ത്തനതെ പ്രചോദിപ്പിക്ക ലായിരിക്കും നല്ലത് എന്ന തിരിച്ചറിവില്‍ നിന്നും തങ്ങള്‍ തന്റെ പത്‌നിക്കു നല്‍കിയ നിര്‍ദേശം ഒരു പവന്‍ തൂക്കമുള്ള മോന്റെ സ്വര്‍ണ വള കിട്ടിയില്ലങ്കിലും കുഴപ്പമില്ല നന്നാവാന്‍ കൊതിക്കുന്ന ആ മനുഷ്യന് നമ്മളായിട്ട് പ്രയാസം ഉണ്ടാക്കേണ്ട എന്നതായിരുന്നു.

പുഞ്ചിരിച്ചു കൊണ്ടാണ് ആ മഹതി ആ നിര്‍ദേശം സ്വീകരിച്ചു കൂട്ടില്‍ കയറി മൊഴി കൊടുത്തത്.

ഒരു ദിവസം മുഴുവന്‍ കോടതിയില്‍ ചിലവഴിച്ചു വാദികളും പ്രതിയും അഭിഭാഷകാരും പിരിയുമ്പോള്‍ പ്രതി ഭാഗം വക്കീല്‍ (ഒരു അമുസ്ലിം സഹോദരി ) മുനവര്‍ അലി തങ്ങളോട് പറയുന്നുണ്ടായിരുന്നു ന’നേരിട്ട് കണ്ടിട്ടില്ലങ്കിലും നിങ്ങളുടെ പിതാവിന്റെ ഇത് പോലുള്ള ദയവായ്പ്പി ന്റെ ഒരു പാട് കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്ന’. അപ്പോഴും കള്ളനും പോലീസും വാക്കിലും ഒന്നും അറിയാത്ത ഒരു പ്രത്യേകത ആ ദിവസത്തിന് ഉണ്ടായിരുന്നു. തന്റെ പിതാവ് മഹാനായ മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ അനുസ്മരണ സമ്മേളനം കാസറഗോഡ് നടക്കുകയായിരുന്നു.മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ആ പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കേണ്ട തായിരുന്നു മുനവറലി തങ്ങള്‍.പിതാവിന്റെ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആയില്ലെങ്കിലും തെറ്റിന്റെ മാര്‍ഗത്തില്‍ വ്യതിചലിച്ചു പോയ ഒരു മനുഷ്യന് നേര്‍ ജീവിതത്തിന്റെ വസന്തം സമ്മാനിച്ചു എന്ന നിര്‍വൃതി തീര്‍ച്ചയായും തങ്ങള്‍ക്കും തന്റെ സഹധര്‍മിണ്ണിക്കും ഉണ്ടായിരുന്നു എന്നത് സത്യം.

കേസ് കഴിഞ്ഞു മൂന്നു ആഴ്ചക്ക് ശേഷം കണ്ണൂര്‍ കോടതി മുറ്റത്തു വെച്ച് വീണ്ടും അഡ്വ: കെ.എ. ലത്തീഫ് അദ്ദേഹത്തെ കണ്ടു. ഇവിടം വിട്ടില്ലേ എന്ന എന്റെ ചോദ്യത്തിന് ഇതായിരുന്നു മറുപടി ന’ഇതൊക്കെ നേരത്തെ ഉള്ള കേസ് ആണ് വക്കീലേ. കൊടപ്പനക്കലില്‍ പോയി വന്ന ശേഷം ഞാന്‍ ഒരു പുതിയമനുഷ്യനാണ്.നിങ്ങള്‍വിശ്വസിചാലുംഇല്ലെങ്കിലും ന’.അത് പറഞ്ഞു അയാള്‍ കോടതി മുറിയിലെക്കു കയറിപ്പോയി.
കള്ളനുവന്ന ഈമാനസാന്തരം അഡ്വ: കെ.എ. ലത്തീഫിന്റെ മനസ്സില്‍ കൊണ്ടു.

Sharing is caring!