പിതാവും, മദ്രസ്സ അധ്യാപകനും പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍പോയ മദ്രസാധ്യാപകന് പിടിയില്‍

പരപ്പനങ്ങാടി: പെണ്‍കുട്ടിയെ പിതാവും,മദ്രസ്സ അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ്സ അധ്യാപകനേയും പോലീസ് പിടികൂടി . പരപ്പനങ്ങാടി അറ്റത്തങ്ങാടിയിലാണ് സംഭവം.പോലീസ് പറയുന്നതിങ്ങനെ
പെണ്‍കുട്ടിയെ പിതാവ് ലൈംഗികമായി അഞ്ചാം ക്ലാസ് മുതല്‍ പീഡിപ്പിച്ചിരുന്നു ഈ വിവരങ്ങള്‍ മുഴുവനും നോട്ടായി എഴുതി സൂക്ഷിച്ചത് മദ്രസ്സ അധ്യാപകന്റെ കയ്യില്‍ ലഭിക്കുകയും ഇയാള്‍ പീഡനത്തിന് ശ്രമിക്കുകയുമായിരുന്നു.16 വയസ്സ് ള്ള കുട്ടി പീഡനം സഹിക്കവയ്യാതെ പഠിക്കുന്ന വിദ്യാലയത്തിലെ അധ്യാപകരോട് പറയുകയും ഇവര്‍ മുഖേന ചൈല്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് വഴി പരപ്പനങ്ങാടി പോലീസ് കേസെടുക്കുകയുമായിരുന്നു.ഇതിനെ തുടര്‍ന്ന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാണ്.സംഭവം പുറത്തായതോടെ മദ്രസ്സ അധ്യാപകന് മുങ്ങിയിരിക്കുകയായിരുന്നു. ഇന്നലെ ഇയാള്‍ മുക്രിയായി ജോലി ചെയ്തിരുന്ന കുരിക്കള്‍ റോഡിലെ പള്ളിയില്‍ നിന്ന് പരപ്പനങ്ങാടി
എസൈ രജ്ഞിത്തും സംഘവും തന്ത്രപരമായി പിടികൂടുകയായിരുന്നു – ഇയാള്‍ കുറ്റം സമ്മതിച്ചതായും, സമാനമായി ഇയാള്‍ ജോലി ചെയ്തിരുന്ന പലയിടത്തും ഇത്തരം സംഭവങ്ങളും അവിഹിത ബന്ധങ്ങളുമുള്ളതായി അന്വേഷണത്തില്‍ കണ്ടത്തിയതായി പോലീസ് പറഞ്ഞു.സംഭവം പുറത്തായതോടെ ഇയാള്‍ പഠിപ്പിച്ചിരുന്ന മദ്രസ്സയില്‍ നിന്ന് കമ്മറ്റി ഭാരവാഹികള്‍ മാറ്റി നിറുത്തിയിരുന്നു -മാത്രമല്ല പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചത് ശാസ്ത്രീയമായി തെളിഞ്ഞന്നും , ചെറുപ്പം മുതല്‍ നടക്കുന്ന പീഡനം പക്വത എത്തിയതോടെയാണ്തിരിച്ചറിവ് ഉണ്ടായതെന്നും പോലീസ് അന്യേഷണത്തില്‍ കണ്ടത്തിയിട്ടുണ്ട് .കസ്റ്റഡിയിലായ മുക്രിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും .പോക് സൊ, ബലാത്സഗം എന്നീ വകുപ്പ് പ്രകാരമാണ് കേസ്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]