നാളത്തെ ഹര്‍ത്താലില്‍നിന്ന് കേരളത്തെ ഒഴിവാക്കാമായിരുന്നു: എം.കെ മുനീര്‍

നാളത്തെ ഹര്‍ത്താലില്‍നിന്ന്  കേരളത്തെ ഒഴിവാക്കാമായിരുന്നു: എം.കെ മുനീര്‍

മലപ്പുറം: പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ ഹ്വാനം ചെയ്ത് ഭാരത്ബന്ദില്‍നിന്നും കേരളത്തെ ഒഴിവാക്കാമായിരുന്നുവെന്നു മുസ്ലിംലീഗ് നിയമസഭാ കക്ഷി ലീഡര്‍ എം.കെ മുനീര്‍. പ്രളയക്കെടുതില്‍ പ്രതിസന്ധിയിലായ കേരളത്തെ കെട്ടിപ്പെടുക്കാനുള്ള സമയത്ത് ഓരോ മണിക്കൂറും വിലപ്പെട്ടതാണ്. ഈ സമയത്ത് ഹര്‍ത്താല്‍ നടത്തുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. കേരളത്തില്‍ മറ്റു രീതിയിലുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായിരുന്നു ഉചിതം. ഇതില്‍ തന്റെ അഭിപ്രായം നേരത്തെ യു.ഡി.എഫ് നേതാക്കളെ അറിയിച്ചതാണ്. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച നിലപാടിനോട് യോചിപ്പില്ലെന്നും എം.കെ മുനീര്‍ പറഞ്ഞു.
അതേ സമയം പെട്രോള്‍, ഡീസല്‍ വില വര്‍ധന ഏറെ ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

നാളെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത് ഭാരത്ബന്ദ്. പെട്രോള്‍ വില വര്‍ധനയ്ക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും വീണ്ടും വീണ്ടും വില വര്‍ധിപ്പിക്കുകയാണ് എണ്ണ കമ്പനികള്‍. 12 പൈസ വര്‍ധിച്ച് 80.50 രൂപയാണ് ഇന്ന് ദില്ലിയില്‍ പെട്രോള്‍ വില. 10 പൈസ വര്‍ധനവാണ് ഇന്ന് ഡീസിലിന് ഉണ്ടായിരിക്കുന്നത്. 72.61 രൂപയാണ് ഡീസലിന്.

പെട്രോള്‍ ഡീസല്‍ വില വര്‍ധന മുംബൈയിലെ ജനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പെട്രോളിന് 87.89 രൂപയും ഡീസലിന് 77.09 രൂപയുമാണ് മുംബൈയില്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില വര്‍ധിക്കുന്നതാണ് ഇന്ധന വില ഉയരാന്‍ കാരണം എന്നാണ് എണ്ണ കമ്പനികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ വിഷയത്തില്‍ വേണ്ട വിധത്തില്‍ ഇടപെടല്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല

Sharing is caring!