ചികിത്സാക്യാമ്പ് യൂത്ത്ലീഗ് അലങ്കോലപ്പെടുത്തിയെന്ന്
തിരൂരങ്ങാടി: പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്ന പതിനാറുങ്ങല്‍ ആണിത്തറ ഭാഗത്ത് ആരോഗ്യവകുപ്പിന്റെ കീഴില്‍ അടിയന്തര പ്രാധാന്യത്തോടെ നടത്തിയ ചികിത്സാ ക്യാമ്പ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയതായി പരാതി.
പ്രദേശത്തെ അങ്കണവാടിയില്‍ തുടങ്ങാനിരുന്ന ക്യാമ്പ് അസൗകര്യംമൂലം അടുത്തുള്ള സൗകര്യപ്രദമായ വീട്ടിലേക്ക് ചികിത്സാസംഘത്തിന്റെ ആവശ്യപ്രകാരം മാറ്റിയിരുന്നു. ഇതിന്റെ പേരിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചികിത്സാസംഘത്തെ തടസ്സപ്പെടുത്തുകയും ക്യാമ്പ് അംഗങ്ങള്‍ക്ക് ഒരുക്കിയിരുന്ന ഭക്ഷണമടക്കമുള്ളവ നശിപ്പിക്കുകയുംചെയ്തതായി സി.പി.എം ആരോപിച്ചു.
മണിക്കൂറുകളോളം ക്യാമ്പിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോഴാണ് യൂത്ത് ലീഗ് സംഘം പിരിഞ്ഞത്. എലിപ്പനി ഭീഷണി നേരിടുന്ന പ്രദേശത്ത് ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കുന്നതിന് പകരം അക്രമം നടത്തുകയാണിവര്‍ ചെയ്തത്.
യൂത്ത് ലീഗുകാര്‍ ചികിത്സാ ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ ഡിവൈഎഫ്ഐ തിരൂരങ്ങാടി മേഖലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പി നിധീഷ് അധ്യക്ഷനായി. സഹീര്‍ മച്ചിങ്ങല്‍, ഹമീദ് കാരയില്‍, എ സാദിഖ്, ഇ പി പ്രകാശന്, ജൂലി, കേശവന്, വി കെ ഹംസ എന്നിവര്‍ സംസാരിച്ചു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]