പറപ്പൂര്‍ ഗ്രാമപഞ്ചായത്ത്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ട്

പറപ്പൂര്‍ ഗ്രാമപഞ്ചായത്ത്:  പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ട്

മലപ്പുറം: പറപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ അടുത്ത പത്തിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ.യു.എ. ലത്തീഫ് എന്നിവര്‍ അറിയിച്ചു. കോണ്‍ഗ്രസിലെ പി.കെ. റഹീമാണ് യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി. ജനകീയ മുന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും അംഗങ്ങളും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കീഴില്‍ അണിനിരക്കും. ജനകീയ മുന്നണിയില്‍ നിന്നു രാജിവച്ചു കോണ്‍ഗ്രസിലും യുഡിഎഫിലും ചേരാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. പിഡിപി, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ കക്ഷികളുടെ പിന്തുണ സ്വീകരിക്കാതെ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തന്നെ വിജയിപ്പിക്കാന്‍ തീരുമാനിച്ചതായി ജില്ലാ യുഡിഎഫ് നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Sharing is caring!