ജനത്തെ വിഡ്ഢികളാക്കുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം: കെ.പി.എ മജീദ്

ജനത്തെ വിഡ്ഢികളാക്കുന്ന  നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം: കെ.പി.എ മജീദ്

മലപ്പുറം: ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. കോഡൂര്‍ പഞ്ചായത്ത് മുസ്്ലിംലീഗ് സംഘടിപ്പിച്ച സായാഹ്്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കുന്നവരെ മരിച്ചവരായും നിര്‍ധനരെ കാറുടമകളാക്കിയും സര്‍ക്കാര്‍ അപമാനിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 42 ലക്ഷം പേര്‍ക്ക് വിവിധ ക്ഷേമ പെന്‍ഷന്‍ നല്‍കിക്കൊണ്ടിരുന്നു. ഈ സര്‍ക്കാര്‍ അധികാരം ഏറ്റയുടനെ പുതിയ അപേക്ഷകള്‍ സ്വീകരിച്ചെന്നല്ലാതെ കൃത്യമായി നടപ്പിലാക്കാനോ വിതരണം ചെയ്യാനോ സാധിച്ചില്ല. ആഘോഷങ്ങള്‍ പ്രമാണിച്ച് കുടിശ്ശിക സഹിതം പെന്‍ഷനു വേണ്ടി കാത്തിരുന്നവരെ നിരാശരാക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളി അവസാനിപ്പിച്ച് അര്‍ഹരായവര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് മുസ്്ലിംലീഗ് പ്രസിഡന്റ് വി.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഹമീദ് മാസ്റ്റര്‍, അഡ്വ. കെ.കെ ഷാഹുല്‍ ഹമീദ്, പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി, മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് കെ.എന്‍ ഷാനവാസ്, എം.പി മുഹമ്മദ്, കെ.എന്‍ കുഞ്ഞീതു, അബ്ബാസ് പൊന്നേത്ത്, കുന്നത്ത് കുഞ്ഞിമുഹമ്മദ്, തറയില്‍ യൂസഫ്, റാഫി വലിയാട്, നൗഷാദ് പി, പി.പി മുജീബ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ.എം സുബൈര്‍, എം.ടി ബഷീര്‍, പരി ശിവശങ്കരന്‍, നാസര്‍ കുന്നത്ത് എന്നിവര്‍ പങ്കെടുത്തു.

Sharing is caring!