ദുരന്തബാധിത മേഖലകളില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിച്ചു: എം.ഐ. ഷാനവാസ് എം.പി
മലപ്പുറം : പ്രളയവും ഉരുള്‍പൊട്ടലും ദുരന്തം വിതച്ച മേഖലകളില്‍ സര്‍ക്കാര്‍ സംവിധാനം നിഷ്ക്രിയമാണെന്ന് എം.ഐ. ഷാനവാസ് എം.പി പറഞ്ഞു. ഊര്‍ങ്ങാട്ടിരി തെരട്ടമ്മലില്‍ ഗ്രാമപഞ്ചായത്തോഫീസിലേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊര്‍ങ്ങാട്ടിരിയില്‍ ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തമുണ്ടായിട്ടും ഗ്രാമപഞ്ചായത്ത് ഭരണസമിതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസത്തിലും അനാസ്ഥ കാണിച്ചെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.
യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് കെ. കോയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.പി. സഫറുല്ല മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി മെംബര്‍ എം.പി. മുഹമ്മദ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സമിതിയംഗം കുര്യന് എടക്കാട്ടുപറമ്പ്, എന്‍.കെ. യൂസുഫ്, സി.ടി. റഷീദ്, സി.ടി. അബ്ദുറഹ്മാന്, യു. ജാഫര്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് വയനാട് ലോക് സഭ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി സൈഫുദ്ദീന് കണ്ണനാരി, കെ. മുഹമ്മദ് അബൂബക്കര്‍, എ.എം. റഹ്മത്തുല്ല, ജനപ്രതിനിധികളായ വി.പി. അബ്ദു റഊഫ്, പി.കെ. അബ്ദുറഹ്മാന്, കെ.കെ. ഉബൈദുല്ല, കെ. അനൂപ്, പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികളായ കെ.എ. ലത്തീഫ് ഹാജി, പി.കെ. അന്‍വര്‍, പി.കെ. മഹമൂദ്, യു. ഹനീഫ, കെ. അബ്ദുല്ലക്കുട്ടി, കെ.സി. നാദിഷ് ബാബു, യൂത്ത് ലീഗ് ഭാരവാഹികളായ ശംസു മൈത്ര, കെ. സക്കീര്‍, യു. റഹീം, പി.എം. ഹനീഫ, കെ.ടി. ഷറഫു, പി.ടി. റഫീഖ് എന്നിവര്‍ നേതൃത്വം നല്കി
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]