വളാഞ്ചേരിയില്‍ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രകന് മരിച്ചു

വളാഞ്ചേരി: കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവ് മരണപെട്ടു . തിരുവേഗപ്പുറ വെളുത്തൂര്‍ ഇയ്യാം മാടക്കത്ത് വീട്ടില്‍ ജയരാജ(35)നാണ് മരണപ്പെട്ടത്. വളാഞ്ചേരി കോഴിക്കോട് റോഡില്‍ പാലച്ചുവടിനടുത്ത് വച്ചായിരുന്നു അപകടം. അമിത വേഗതയില്‍ വന്ന കാര്‍ മുന്നില്‍ പോവുകയായിരുന്ന ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച ശേഷം നിര്‍ത്തിയിട്ട മറ്റൊരു കാറില്‍ ഇടിച്ചു നിന്നു. പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11.30 ഓടെ മരണപ്പെടുകയായിരുന്നു. വളാഞ്ചേരി ടൗണിലെ വറൈറ്റി ഫര്ണിച്ചര്ഷോപ്പിലെ ജീവനക്കാരനാണ്. ഭാര്യ: ഷിജിത, മക്കള്‍: അജയ്, അഞ്ജന. പിതാവ്: വേലായുധന്, മാതാവ്: ഉണ്ണൂലി,
ഫോട്ടോ: ജയരാജ(35) .
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]