രാഷ്ട്രീയത്തില്‍ താല്പര്യം മുസ്ലിംലീഗ് സീറ്റ് കിട്ടിയാല്‍ വിജയം ഉറപ്പ്: ഐക്യരാഷ്ട്ര പരിസ്ഥിതി ദുരന്തലഘൂകരണ വിഭാഗം തലവന്‍
മലപ്പുറം: രാഷ്ട്രീയത്തില്‍ ചേരുന്നെന്ന വാര്‍ത്തകളോടു പ്രതികരിച്ച് യുഎന്‍ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. അടുത്ത സുഹൃത്തുക്കള്‍ക്ക് അറിയാവുന്നതുപോലെ ദുരന്ത ലഘൂകരണ വിദഗ്ധന്‍ എന്ന നിലയില്‍ തന്റെ യഥാര്‍ഥ താല്പര്യം മുസ്ലിം ലീഗിലാണെന്നു തുമ്മാരുകുടി വിശദീകരിച്ചു. സമൂഹമാധ്യമമായ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് തുമ്മാരുകുടിയുടെ വിശദീകരണം.
എംടി രണ്ടാമന് സിപിഎം സീറ്റിനുവേണ്ടി ശ്രമിച്ചു പരാജയപ്പെട്ടു എന്നാണ് ഒരു വാര്‍ത്താ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ സിപിഐയും ബിജെപിയും നോക്കുന്നു. ഇനി അതും പരാജയപ്പെട്ടാല്‍, അയാള്‍ കോണ്‍ഗ്രസിലേക്കു പോകും എന്നും റിപ്പോര്‍ട്ടുണ്ട്. ദുരന്ത ലഘൂകരണ വിദഗ്ധന്‍ എന്ന നിലയില്‍ എന്റെ യഥാര്‍ഥ താല്പര്യം മുസ്ലിം ലീഗിലാണ്. കാരണം ലീഗില്‍ ഒരു സീറ്റ് കിട്ടിയാല്‍ വിജയം ഉറപ്പാണ്. ഇപ്പോള്‍ താന്‍ വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയാണ്. അടുത്ത ഒരു മാസത്തേക്ക് ഈ മേഖലയില്‍ തന്നെയായിരിക്കും ജോലി. അതുകൊണ്ട് രാഷ്ട്രീയ പ്രചാരണവും കണക്കുകൂട്ടലുമൊക്കെ പിന്നീടാകാം’ തുമ്മാരുകുടി കുറിച്ചു.തുമ്മാരുകുടി സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പുകള്‍ പുസ്തകമായതോടെ എംടി രണ്ടാമന് എന്നപേരില്‍ സമൂഹമാധ്യമങ്ങളില്‍ പരിഹാസങ്ങള്‍ ഉയര്‍ന്നിരുന്നു
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]