ദുരിത ബാധിതര്‍ക്ക് കാരുണ്യ ഹസ്തവുമായി യൂത്ത്ലീഗ്, നേതൃത്വം നല്കി പി.കെ.ബഷീര്‍ എം.എല്‍.എയും
മലപ്പുറം: ദുരിത ബാധിതരായ കുടുംബത്തിന് സഹായ ഹസ്തവുമായി യൂത്ത്ലീഗ് ഭാരവാഹികള്‍.
പി.കെ.ബഷീര്‍ എം.എല്‍.എയും ചാലിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളുമായും യൂത്ത് ലീഗ് ഭാരവാഹികള്‍ കൂടി ആലോചന നടത്തിയതിന് ശേഷമാണ് ഒരു കുടുംബത്തിന്റെ വീടിന്റെ പുനരുദ്ധാരണ പ്രവൃത്തി യൂത്ത് ലീഗ് കമ്മറ്റി ഏറ്റെടുത്തത്.
ചിലവിലേക്ക് ആവശ്യമായ തുക എം.എല്‍.എ.ബഷീറിന് ഭാരവാഹികള്‍ കൈമാറി.
തേഞ്ഞിപ്പലം പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളാണ് കാരുണ്യ ഹസ്തവുമായി രംഗത്തുവന്നത്.
ഭാരാവഹികള്‍ കഴിഞ്ഞ ദിവസമാണ് ചാലിയാറിന്റെ മണ്ണില്‍ എത്തിയത്.
പ്രളയം ഉഴുതുമറിച്ച ജില്ലയിലെ പ്രധാനപ്പെട്ട മണ്ണാണ് ചാലിയാറിന്റെ തീരങ്ങള്‍.നിരവധി വീടുകളാണ് ഇവിടെ തകര്‍ന്നടിഞ്ഞത്.
ചടങ്ങില്‍ തേഞ്ഞിപ്പലം യൂത്ത് ലീഗ് ഭാരവാഹികളായ
കെ.ടി.ജാഫര്‍, പി.വി.അബൂബക്കര്‍,എ.പിഫൈസല്‍,പി.ഹനീഫ,പി.അഫ്സല്,പി.മുസ്തഫ ,എ.പി.മുജീബ് എന്നിവരും ചാലിയാര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് ഭാരവാഹികളായ, കല്ലട കുഞ്ഞിമുഹമ്മദ്, ഹാരിസ് ആട്ടീരി, അലവിപ്പു എന്നിവരും പങ്കെടുത്തു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]