അധ്യാപക ദിനത്തില്‍ അഭിമാനമായി കോട്ടൂരിന്റെ സ്വന്തം കുഞ്ഞുമാഷ്

അധ്യാപക ദിനത്തില്‍ അഭിമാനമായി കോട്ടൂരിന്റെ സ്വന്തം കുഞ്ഞുമാഷ്

കോട്ടയ്ക്കല്‍: കോട്ടക്കല്‍ കോട്ടുര്‍ സ്വദേശി അമരിയില്‍ അഹ്മദ് എന്ന കുഞ്ഞുമാഷ് കോട്ടൂരും പരിസരത്തും വിദ്യഭ്യാസം കൊണ്ട് വന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ്.

കൃഷിക്കാരനായിരുന്ന പിതാവിന്റെ പ്രോത്സാഹനം ആയിരുന്നു ആധ്യപകന്‍ ആകാനുള്ള പ്രചോദനം. കോട്ടക്ക്‌ലിനടുത്ത ആട്ടീരി എ എം എല്‍ പി സ്‌കൂളില്‍ ആയിരുന്നു പ്രാഥമിക വിദ്യഭ്യാസം തുടര്‍ന്ന് ഗവ.് രാജാസ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യഭ്യാസം, വളാഞ്ചേരിയില്‍ ടീച്ചര്‍
ട്രൈനിങ്ങും പാസായി 1970ല്‍ കുറ്റിപുറം സ്‌കൂളില്‍ അദ്യപക ജീവിതം ആരംഭിച്ചു 1979മുതല്‍2003വരെ കോട്ടൂര്‍ സ്‌കൂളില്‍ പ്രധാനധ്യധപകനായി
ഇന്നത്തെ കോട്ടൂര്‍ എ കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1979 ല്‍ തുടങ്ങുമ്പോള്‍ പ്രധാനഅധ്യാപകന്‍ അഹമ്മദ് മാഷായിരുന്നു കോട്ടൂര്‍ ഇന്ത്യനൂര്‍ കവാതിക്കളം ആമപാറ പണികകര്‍കുണ്ട് ഇവിടങ്ങളില്‍ നിന്നുള്ളവരെല്ലാം യു പി സ്‌കൂളില്‍ പോയി പഠിക്കാന്‍ കോട്ടക്ക്ല്‍ പോവണം, കിലോമീറ്റര്‍ കാല്‍ നടയായി പോയി വേണം സ്‌കൂളില്‍ എത്താന്‍ പെണ്‍ കുട്ടികളെ പഠിക്കാന്‍ അയക്കാന്‍ ഭൂരിഭാഗം രക്ഷിതാകകളും തയാറായിരുന്നില്ല.

ആ സമയത്തു ആണ് കോട്ടൂരും പരിസരത്തുമുള്ള മിക്ക ആളുകളെയും അഹ്മദ് മാഷ് കാണുന്നത്
അധ്യപകന്റെ കര്‍ത്തവ്യങ്ങള്‍ പലതാണ് വിദ്യര്‍ഥികളുടെ ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവും
ജാതിപരവും മതപരവും ആയ പരിഗണനകള്‍ കൂടാതെ അവരോടു നിഷ്പക്ഷമായി ഇടപെട്ടു അത് കൊണ്ട് തന്നെ നല്ലൊരു അധ്യാപകനാവാനും അദ്ദേഹത്തിന് സാധിച്ചു.

ഓരോ വിദ്യര്‍ത്ഥിയുടെയും വ്യക്തിത്വ വ്യത്യാസത്തെ കണക്കിലെടുത്തു ആവശ്യങ്ങള്‍ക്കനുസരണമായി പ്രവര്‍ത്തിച്ചു ലക്ഷ്യം നേടിയെടുക്കുന്നതിന് വേണ്ടി ബുദ്ധിപരവും സര്ഗാത്മകവും ആത്മപ്രകാശനപരവുമായ സിദ്ധികള്‍ പുഷ്ഠിപെടുത്തുന്നതിന് വിദ്യര്‍ത്ഥികളെ പ്രോല്‍സാഹിപ്പിച്ചു അതായിരുന്നു അഹമ്മദ് മാഷിന്റെ വിജയവും.നാല് മക്കളില്‍ രണ്ടു പേരും അദ്യപകരാണ്

Sharing is caring!