മലപ്പുറം ഗവ. കോളജില്‍ യൂണിയന്‍ പിടിച്ചെടുത്ത എം.എസ്്.എഫുകാരെ എസ്.എഫ്.ഐ അക്രമിച്ചു

മലപ്പുറം ഗവ. കോളജില്‍ യൂണിയന്‍ പിടിച്ചെടുത്ത എം.എസ്്.എഫുകാരെ എസ്.എഫ്.ഐ അക്രമിച്ചു

മലപ്പുറം ഗവ. കോളജില്‍ യൂണിയന്‍ പിടിച്ചെടുത്ത
എം.എസ്്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐ അക്രമിച്ചതായി പരാതി. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കയറിയാണ് എസ്എഫ്ഐ ആക്രമണം നടത്തിയെന്നും ആക്ഷേപം.
യൂണിയന്‍ ചെയര്‍മാനടക്കം മാരകപരിക്ക്
അഞ്ച് എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍ നല്‍കി.

കഴിഞ്ഞ ദിവസം നടന്ന കോളെജ് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരിയ എംഎസ്എഫിന്റെ വിജയിച്ചതില്‍ വിറളിപൂണ്ടാണ് ക്യാമ്പസില്‍ എസ്എഫ്ഐ. യൂണിയന്‍ ഭാരവാഹികളെയടക്കം മാരകായുധങ്ങളുമായി അക്രമിച്ചതെന്ന് എം.എസ്.എഫ് ആരോപിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റ കോളെജ് യൂണിയന്‍ ചെയര്‍മാന്‍ അവസാന വര്‍ഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ത്ഥി പിപി ഷംസീറുല്‍ഹഖ്, രണ്ടാംവര്‍ഷ ബിഎ ഹിസ്റ്ററി വിദ്യാര്‍ത്ഥി വി.കെ ഉമറലി, രണ്ടാംവര്‍ഷ ബിഎ ഉറുദു വിദ്യാര്‍ത്ഥി എം.പി സഫ്വാന്‍, രണ്ടാം വര്‍ഷ ബിഎ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി ഇ.കെ ഷെഫീഖ് എന്നിവരെ പരുക്കുകളോടെ മലപ്പുറം സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Sharing is caring!