സഹോദരിയെ വര്‍ഷങ്ങളായി പീഡിപ്പിച്ച സഹോദരനെ പോലീസ് സംരക്ഷിക്കുന്നു: മഹിളാ കോണ്‍ഗ്രസ്

സഹോദരിയെ വര്‍ഷങ്ങളായി പീഡിപ്പിച്ച സഹോദരനെ പോലീസ് സംരക്ഷിക്കുന്നു: മഹിളാ കോണ്‍ഗ്രസ്

മലപ്പുറം: പാണ്ടിക്കാട് വെള്ളുവങ്ങാട് 21വയസ്സുകാരിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച ഡി.വൈ.എഫ്.ഐക്കാരനായ
സഹോദരനെ പോലീസ് പിടികൂടുന്നില്ലെന്ന് മഹിളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്ത പോലീസ് നിലവില്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും
മഹിളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. 21കാരിയെ സ്വന്തം സഹോദരന്‍ വര്‍ഷങ്ങളായി പീഡിപ്പിച്ച സംഭവത്തില്‍ ഇരയായ പെണ്‍കുട്ടി പീഡന കാര്യം മലപ്പുറംജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

ചെറുപ്രായത്തില്‍ തന്നെ ഇവര്‍ സഹോദരനാല്‍ ലൈംഗീകാത്രിക്രമങ്ങള്‍ നേരിടുകയാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാടി ജില്ലാ പോലിസ് മേധാവിക്ക് കത്ത് നല്‍കിട്ടും ഈ കത്ത് എസ്.പി ഇല്ലാത്ത സമയത്ത് ഡിവൈ.എസ്.പി നേരെ പാണ്ടിക്കാട് പോലിസുമായി ബന്ധപ്പെട്ട് അവരുടെ സ്വാധീനം നിമിത്തം വളരെ നിസാര വല്‍ക്കരിച്ച് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറുകയാണ് ഉണ്ടായത്.്. ഇത് പോലിസിന്റെ ഗുരുതരമായ കൃത്യവിലോപമാണ് കാണിക്കുന്നതെന്നും രാഷ്ര്ടീയ സ്വാധീനത്താല്‍ സംഭവം ഒതുക്കിതീര്‍ക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തുന്നതെന്നും മഹിളാ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഡി.വൈ.എഫ്.ഐ നേതാവാണ് പ്രതിയെന്നും ഇതിനാല്‍ തന്നെ കേസ് ഒതുക്കി തീര്‍ക്കാന്‍ സാധ്യത കൂടുതലാണ്. കുറ്റകൃത്യത്തിന്റെ ഗൗരവം മുന്‍നിര്‍ത്തി കേസ് അന്വേഷിക്കാന്‍ സ്‌പെഷല്‍ സ്‌കോഡ് രൂപീകരിച്ച് അടിയന്തിരമായി ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കാന്‍ നടപടി എടുക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാത്ത പക്ഷം വലിയ പ്രക്ഷോഭത്തിന് മഹിളാ കോണ്‍ഗ്രസ് തയ്യാറാകുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി ഫാത്തിമ റോഷ്‌ന, ഡി.സി.സി സെക്രട്ടറി അഡ്വ. ബീനാ ജോസഫ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.വി. ഉഷാ നായര്‍, ഡി.സി.സി വൈസ് പ്രസിഡന്റ് ചന്ദ്രവല്ലി, കെ.എം ഗിരിജ പങ്കെടുത്തു.

Sharing is caring!