എസ്.എഫ്.ഐയുടെ മലപ്പുറം പളളിദര്സ് പ്രയോഗം വെറും വര്‍ഗീയതയല്ല. ഉള്ളില്‍ നുരഞ്ഞ് പൊന്തുന്ന വംശീയത: അന്‍വര്‍ മുള്ളമ്പാറ
മലപ്പുറം: എസ്.എഫ്.ഐ യുടെ മലപ്പുറം പളളിദര്സ് പ്രയോഗം വെറും വര്‍ഗീയതയല്ല. ഉള്ളില്‍ നുരഞ്ഞു പൊന്തുന്ന വംശീയതയാണെന്ന് മലപ്പുറം ജില്ലാമുസ്ലിംയൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ. ഇത് പുതിയതല്ല, വലിയൊരു പൈതൃകത്തിന്റെ തുടര്‍ച്ചയാണ്. മലപ്പുറത്തെ കുറിച്ചുള്ള മാര്‍ക്സിസ്റ്റ് ഭാവന സംഘ്പരിവാറിന്റേതില്‍ നിന്നും ഒട്ടും ഭിന്നമല്ല. മലപ്പുറത്ത് മുസ്ലിം വര്‍ഗീയവാദികള്‍ അഴിഞ്ഞാടുന്നു എന്ന സംഘി കുപ്രചരണത്തിന്റെ മൃദു മലയാളമാണ് മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ് എന്ന മാര്‍ക്സിസ്റ്റ് ജല്പനങ്ങള്. മലപ്പുറത്തെ കാമ്പസുകള്‍
ഇനിചുമരുകളില് എഴുതിവെക്കേണ്ടത് വംശീയത തുലയട്ടെ എന്നാണെന്നും അന്‍വര്‍ മുള്ളമ്പാറ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]