കൂട്ടിലങ്ങാടി ചെലൂരില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നത് ഇങ്ങിനെ..

കൂട്ടിലങ്ങാടി ചെലൂരില്‍  നവജാത ശിശുവിനെ  കഴുത്തറുത്ത് കൊന്നത് ഇങ്ങിനെ..

 

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മാതൃസഹോദരനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. വര്‍ഷങ്ങളായി ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് ഉമ്മയോടും സഹോദരനോടുമൊപ്പം കൂട്ടിലങ്ങാടി ചെലൂര്രിലെ സ്വന്തം വീട്ടിലല്‍ താമസിച്ച് വന്നിരുന്ന യുവതി ഭര്‍ത്താവല്ലാത്തയാളില്‍ നിന്ന് അവിഹിത ഗര്‍ഭം ധരിച്ച് 02.09.2018 തിയ്യതി സ്വന്തം വീട്ടിലെ ടോയിലറ്റില്‍ പരസഹായമില്ലാതെ പ്രസവിക്കുകയും പ്രസവിച്ച വിവരം പുറത്തറിഞ്ഞാല്‍ കുടുംബത്തിനുണ്ടാകുന്ന അപമാനം ഇല്ലാതാക്കുന്നതിന് പ്രസവിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം നവജാത ശിശുവിനെ ഇല്ലാതാക്കാന്‍ കുട്ടിയുടെ മാതാവായ യുവതിയും മൂത്തസഹോദരനും തീരുമാനിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറയുന്നു.

സംഭവത്തില്‍ യുവതിയുടെ സഹോദരനായ പ്രതിയെ മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുമായി മലപ്പുറം പോലീസ് ഇന്‌ഴസ്‌പെക്ടര്‍ എ, പ്രേംജിത്തിന്റെ നേതൃത്വത്തില്‍ഇന്ന്(04.09.2018) കുട്ടി കൊല്ലപ്പെട്ട വീട്ടിലും പരിസരത്തും തെളിവെടുപ്പ് നടത്തി. പ്രതി കുട്ടിയുടെ കഴുത്ത് അറുക്കാനുപയോഗിച്ച കത്തിയും കൊല്ലുന്ന സമയം പ്രതി ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങളും പ്രതി പോലീസിന് എടുത്ത് കൊടുത്തത് പോലീസ് ബന്തവസിലെടുത്തു. തങ്ങള്‍ കുട്ടിയെ കഴുത്തറുത്ത് കൊന്നതെങ്ങനെയെന്ന് പ്രതി പോലീസിന് ചെയ്ത് കാണിച്ചുകൊടുത്തു. പോലീസ് പ്രതിയുമായി സ്ഥലത്തെത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് വന്‍ ജനാവലിയും മാധ്യമപ്രവര്‍ത്തകരും കുട്ടി കൊല്ലപ്പെട്ട വീടിനടുത്ത് തടിച്ചുകൂടിയിരുന്നു.

ടോയിലറ്റിലെ പ്രസവ സമയം കുഞ്ഞ് ഉച്ചത്തില്‍ കരഞ്ഞിരുന്നു. ഉടനെ ജന്മം നല്‍കിയ മാതാവ് തന്നെ കുട്ടിയുടെ വായില്‍ തുണി തിരുകിക്കയറ്റിയും കുറേ നേരം കുട്ടിയുടെ മൂക്ക് പൊത്തിപ്പിടിച്ചും കുട്ടിയുടെ ശബ്ദമില്ലാതാക്കിയ ശേഷം കൊണ്ടുപോയി കുഴിച്ചുമൂടാനായി കുട്ടിയെ സഹോദരന് കൈമാറുകയായിരുന്നു.

കുട്ടിയെ കിട്ടിയ ശേഷം നിലവില്‍ അറസ്റ്റിലായ ഷിഹാബുദ്ദീന്‍ കുട്ടിയെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി കുട്ടിയുടെ മരണം ഉറപ്പാക്കാനായി കട്ടിലില്‌ഴ കിടത്തി വീട്ടിലെ അടുക്കളയില്‍ പോയി വീട്ടിലുപയോഗിക്കുന്ന കത്തിയെടുത്ത് കൊണ്ടുവന്ന് കുട്ടിയുടെ കഴുത്ത് അറുത്ത് തല വേര്‍പെടുത്തി ഉടലും തലയും തലയിണയുടെ കവറെടുത്ത് തുണി സഞ്ചിയാക്കി അതില്‍ ഇട്ട് കെട്ടി പിന്നീട് ആരുമറിയാതെ വീടിനു പിന്‍വശത്ത് കുഴി വെട്ടി കുഴിച്ചുമൂടാമെന്ന ഉദ്ധേശത്തില്‍ അതേ കട്ടിലിനടിയില്‍ ഒളിപ്പിച്ച് വെച്ചു. തുടര്‍ന്ന് ഷിഹാബുദ്ദീന്‍ സ്വന്തം ദേഹം വൃത്തിയാക്കി സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു എന്നും പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി.

സംഭവദിവസം ഉച്ചക്ക് യുവതി പ്രസവിക്കുന്ന സമയം വീട്ടില്‍ നിന്ന് നവജാത ശിശുവിന്റെ കരച്ചില്‍ കേട്ട് അയല്‍വാസികളും മറ്റും വിവരം അറിയിച്ചത് പ്രകാരമാണ് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയതും കുട്ടിയുടെ മൃത ദേഹം കഴുത്തറുത്ത് തല വേര്‌ഴപ്പെടുത്തപ്പെട്ട നിലയില്‌ഴ തുണി സഞ്ചിയില്‌ഴ കെട്ടി കട്ടിലിനടിയില്‌ഴ ഒളിപ്പിച്ച് വെച്ച നിലയില്‌ഴ കാണപ്പെട്ടതും. കൊല്ലപ്പെട്ട കുട്ടിയുടെ മാതാവായ യുവതി ആശുപത്രിയില്‍ഴ പ്രസവാനന്തര ചികിത്സയിലായതിനാല്‍ പോലീസ് നിരീക്ഷണത്തിലാണ്. കുട്ടിയുടെ രക്തം പുരണ്ട കിടക്ക. കിടക്കവിരിപ്പ്, തലയിണകള്‍ തുടങ്ങിയവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മലപ്പുറം പോലീസ് ഇന്‌ഴസ്‌പെക്ടര്‍ എ, പ്രേംജിത്തിനോടൊപ്പം എസ്.ഐമാരായ മാരായ മുഹമ്മദ് റഫീഖ്, അബ്ദുള്‍ റഷീദ്, സി.പി.ഒമാരായ മുഹമ്മദ് ശാക്കിര്‍, ജിനേഷ്, സന്തോഷ്, ഷൈജല്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Sharing is caring!