അവിഹിതത്തിലുണ്ടായ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നത് മലപ്പുറം കൂട്ടിലങ്ങാടിയില്‍

അവിഹിതത്തിലുണ്ടായ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നത് മലപ്പുറം കൂട്ടിലങ്ങാടിയില്‍

മലപ്പുറം: കൂട്ടിലങ്ങാടി പെരിന്താറ്റിരി ചെലൂരില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന മാതൃസഹോദരന്‍ അറസ്റ്റില്‍. കൂട്ടിലങ്ങാടി ചെലൂര്‍ വിളഞ്ഞിപുലാന്‍ ശിഹാബ്(26) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ നവജാത ശിശുവിന്റെ മാതാവ് നബീല (29), നബീലയുടെ മാതാവ് സഫിയ എന്നിവര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അവിഹിത ഗര്‍ഭമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. രണ്ടുമക്കളുള്ള നബീല രണ്ട് വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലാണ് താമസം. അവിഹിത ഗര്‍ഭം നാട്ടുകാര്‍ അറിയാരതിരിക്കാന്‍ ബെല്‍റ്റിട്ടും അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചും മറച്ചുവക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ നബീല ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും മാനഹാനി ഭയന്ന് കുഞ്ഞിനെ സഹോദരന്‍ കഴുത്തറുത്തു കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രസവശേഷം കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും വീട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയില്‍ തലയിണ കവറിലാക്കി കുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭകാലത്ത് കുട്ടി വീടിന് അപമാനമാകുമെന്ന് പറഞ്ഞ് നബീലയുടെ സഹോദരന്‍ ശിഹാബ് നിരന്തരം കുറ്റപ്പെടുത്താറുണ്ടെന്ന പറയുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്. നവജാത ശിശുവിന്റെ കഴുത്ത് പൂര്‍ണമായി അറുത്ത് വേര്‍പെട്ട നിലയിലായിരുന്നു. അവശനിലയിലായ നബീല മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വൈകുന്നേരത്തോടെ കബറടക്കി. രക്തസ്രാവത്തെ തുടര്‍ന്നാണ് നബീലയെ മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഇവര്‍ ആരോഗ്യനില വീണ്ടെടുക്കുന്നതോടെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.ഇതിനുശേഷമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.
നബീലയ്ക്ക് നേരത്തെയുള്ള വിവാഹബന്ധത്തില്‍ ആറ് വയസായ ആണ്‍കുട്ടിയും രണ്ടര വയസായ പെണ്‍കുട്ടിയുമുണ്ട്. ഇതില്‍ രണ്ടര വയസുകാരിയുടെ പിതൃത്വത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നത്.

Sharing is caring!