സര്‍ക്കാര്‍ നിഷേധിച്ച പെന്‍ഷന്‍ നാരായണന് മുസ്ലിംലീഗ് നല്‍കും

സര്‍ക്കാര്‍ നിഷേധിച്ച പെന്‍ഷന്‍ നാരായണന് മുസ്ലിംലീഗ് നല്‍കും

മലപ്പുറം: വാലഞ്ചേരി പതിമൂന്നാം വാര്‍ഡില്‍ താമസിക്കുന്ന,വര്‍ഷങ്ങളായി മാരക അസുഖംമൂലം കിടപ്പിലായ ഭാര്യയുള്ള,വാര്‍ധക്യ സഹചമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന പാറേന്‍ കുന്നത്ത് നാരായണനാണ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ നിഷേധിച്ചത്.സ്വന്തമായി ഒരു സൈക്കിള്‍ പോലും ഇല്ലാത്ത ഇദ്ദേഹത്തിന് വാഹനം ഉണ്ടന്ന വ്യാജ കാരണം മുന്‍ നിര്‍ത്തിയാണ് ബി.പി.എല്‍ കാര്‍ഡുടമകൂടിയായ ഇദ്ദേഹത്തിന് ലഭിക്കേണ്ട പെന്‍ഷന്‍ തടഞ്ഞ് വെച്ചിരിക്കുന്നത്. ജീവിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്ത നാരായണന് സര്‍ക്കാര്‍ പെന്‍ഷന്‍ പുന:സ്ഥാപിക്കുന്നത് വരെ തതുല്യമായ തുക പെന്‍ഷനായി വാലഞ്ചേരി മുസ്ലിംലീഗ് കമ്മിറ്റി നല്‍കും. അദ്ദേഹത്തിന് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യം നേടിക്കൊടുക്കാന്‍ മുസ്ലിം ലീഗ് കമ്മിറ്റി മുന്നിട്ടിറങ്ങുകയും എല്ലാ മാസവും പെന്‍ഷന്‍ തുക വീട്ടില്‍ എത്തിച്ച് നല്‍കുകയും ചെയ്യും.

Sharing is caring!