പ്രളയക്കെടുതി; പണംസ്വരൂപിക്കാന്‍ മലപ്പുറം ജില്ലയിലെ ആയിരത്തോളം സ്വകാര്യബസുകളുടെ നാളെ കാരുണ്യയാത്ര നടത്തും

പ്രളയക്കെടുതി; പണംസ്വരൂപിക്കാന്‍ മലപ്പുറം ജില്ലയിലെ ആയിരത്തോളം സ്വകാര്യബസുകളുടെ നാളെ കാരുണ്യയാത്ര നടത്തും

മലപ്പുറം: പ്രളയദുരന്തത്തെ തുടര്‍ന്ന്ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നവകേരള നിര്‍മിതിക്കുമായുള്ളമുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് പണംസ്വരൂപിക്കാന്‍ ജില്ലയിലെആയിരത്തോളംസ്വകാര്യ ബസുകള്‍ നാളെ (തിങ്കള്‍-3.9.2018) കാരുണ്യയാത്ര നടത്തും. ബസ്‌തൊഴിലാളികളുടെഒരുദിവസത്തെ വേതനവുംഉടമകളുടെവരുമാനവുംദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ്‌സ്വകാര്യ ബസുകളുടെകാരുണ്യസര്‍വ്വീസ്. കേരളസേ്റ്ററ്റ്‌പ്രൈവറ്റ് ബസ്ഓപ്പറേറ്റേഴ്‌സ്‌ഫെഡറേഷന്റെ നേത്യത്വത്തില്‍സംസ്ഥാനത്ത് പതിനായിരംസ്വകാര്യ ബസുകള്‍ പ്രളയദുരന്തമനുഭവിച്ചവര്‍ക്ക് കൈത്താങ്ങാകാന്‍ സര്‍വ്വീസ് നടത്തുന്നതിന്റെ ഭാഗമായാണ്ജില്ലയില്‍ആയിരത്തോളം ബസുകള്‍തിങ്കളാഴ്ചകാരുണ്യയാത്രയുമായി നിരത്തിലിറങ്ങുന്നത്.
ഡീസല്‍ചെലവ്ഒഴികെയുള്ളതിങ്കളാഴ്ചയിലെവരുമാനം മുഴുവനായുംദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ്തീരുമാനം. ആയിരത്തോളം ബസുകളിലായിജില്ലയില്‍രണ്ടായിരത്തിഅഞ്ഞൂറില്‍പ്പരംതൊഴിലാളികളുണ്ട്.ഇവരുടെയും ബസ്ഉടമകളുടെയുംഒരുദിവസത്തെ വരുമാനമാണ്‌സര്‍ക്കാറിലേക്ക്‌കൈമാറുക.കാരുണ്യസര്‍വ്വീസിന്റെ ഫ്‌ളാഗ്ഓഫ്മലപ്പുറത്ത്എ.ഡി.എംവിരാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടികലക്ടര്‍മാരായസി.അബ്ദുല്‍റഷീദ്, ഡോ: ജെഒ.അരുണ്‍, കേരളസേ്റ്ററ്റ്‌പ്രൈവറ്റ് ബസ്ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ചടങ്ങില്‍സംസ്ഥാന ട്രഷറര്‍ഹംസ ഏരിക്കുന്നന്‍, ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് എന്ന നാണി, സംസ്ഥാന കമ്മിറ്റിയംഗം പക്കീസ കുഞ്ഞിപ്പ, ജില്ലാ കമ്മിറ്റിയംഗങ്ങളായി എം രായിന്‍കുട്ടി, കെ.പി നാണി, പൂളക്കുന്നന്‍ ശിഹാബ്എന്നിവര്‍ പങ്കെടുത്തു.

Sharing is caring!