പ്രവാസി അധ്യാപകരുടെ തൊഴില്‍ സംരക്ഷിക്കുമെന്ന് യു.എ.ഇ സര്‍ക്കാരിന്റെ ഉറപ്പ്

മലപ്പുറം: വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ വഴി യോഗ്യത കരസ്ഥമാക്കി യു എ ഇയില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ തൊഴില്‍ സംരക്ഷിക്കുവാനുള്ള ശ്രമം വിജയം. വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ വഴി ലഭ്യമാക്കിയ അധ്യാപക ബിരുദങ്ങള്‍ ഉള്ളവരെ ജോലി നഷ്ടപെടുന്ന വിധത്തിലുള്ള നിയമനിര്‍മാണത്തിന് യു എ ഇ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി ഈ വിഷയം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍ പെടുത്തുകയും, മന്ത്രി വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. യു എ ഇ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ അധ്യാപകരുടെ തൊഴില്‍ സംരക്ഷിക്കുന്ന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അധ്യാപകരുടെ തൊഴില്‍ നഷ്ടമാകുന്ന നടപടി അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പു നല്കി.
വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ വഴി അധ്യാപക യോഗ്യത കരസ്ഥമാക്കിയ ഒട്ടേറെ മലയാളികളാണ് യു എ ഇയിലെ വിവിധ സ്കൂളുകളില്‍ അധ്യാപകരായി പ്രവര്ത്തികുന്നത്. ഇവരുടെ തൊഴില്‍ തന്നെ ഇല്ലാതാക്കുന്ന നിയമ നിര്‍മാണമാണ് യു എ ഇ സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. തുടര്‍ന്ന് ഈ അധ്യാപകരുടെ പ്രതിനിധികള്‍ക്കൊപ്പം പ്രവാസി ലീഗ് നേതൃത്വം പി കെ കുഞ്ഞാലിക്കുട്ടി എം പിയെ കാണുകയും, അദ്ദേഹത്തോടൊപ്പം വിദേശകാര്യ മന്ത്രിക്ക് ഈ കാര്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കുകയുമായിരുന്നു. അതേ തുടര്‍ന്നാണ് മന്ത്രിയുടെ ഓഫിസ് തുടര്‍ നടപടികള്‍ ആരംഭിച്ചത്.
തുടര്‍ന്നും ഈ വിഷയത്തില്‍ യു എ ഇ സര്‍ക്കാരുമായി ബന്ധപ്പെട്ട് ശ്രദ്ധ തുടരുമെന്നും മന്ത്രി സുഷമാ സ്വരാജ് പി കെ കുഞ്ഞാലിക്കുട്ടി എം പിയെ അറിയിച്ചു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]