കഞ്ചാവ് വില്‍പ്പനക്കിടെ എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കഞ്ചാവ് വില്‍പ്പനക്കിടെ  എക്‌സൈസിനെ കണ്ട്  ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പരപ്പനങ്ങാടി: വള്ളിക്കുന്ന് അരിയല്ലൂര്‍ ബീച്ചില്‍ കഞ്ചാവ് കച്ചവടം നടത്തുകയായിരുന്ന യുവാവ് എക്‌സൈസ് പിടിയില്‍’ അരിയല്ലൂര്‍ വൈശ്യന്റെ പുരയ്ക്കല്‍ നൗഷാദ് (33) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 165 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു കഞ്ചാവ് വില്‍പ്പനയെ കുറിച്ച് വിവരമറിഞ്ഞത്തിയ എക്‌സൈസ് സംഘത്തെ കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു’
പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ‘ഇന്‍സ്‌പെക്ടര്‍ എം.ഒ. വിനോദിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പി.ബിജു ,സി ഇ ഒ മാരായ ടി യൂസഫ്, പ്രമോദ് ദാസ് , വനിതാ സീ ഇ ഒ മാരായ പി എം ലിഷ കെ. മായാദേവി, പി. രോഹിണി കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
പിടിയിലായ നൗഷാദ് വള്ളിക്കുന്നിലെ വിദ്യാലയങ്ങള്‍ക്ക് സമീപത്തും ബീച്ചിലും വ്യാപകമായ രീതിയില്‍ കഞ്ചാവ് ചില്ലറ കച്ചവടം നടത്തുന്നുണ്ടന്നാണ് വിവരം.

Sharing is caring!