അനര്‍ഹര്‍ ദുരിതാശ്വാസ ധനസഹായം കൈപ്പറ്റിയാല്‍ ദൈവം പോലും പൊറുക്കില്ല: കെ ടി ജലീല്‍
മലപ്പുറം: മഴക്കാല കെടുതിയെ തുടര്‍ന്ന് വീട് വിടേണ്ടി വന്നവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ദുരിതാശ്വാസ ധനസഹായം അനര്‍ഹര്‍ കൈപ്പറ്റരുതെന്ന് മന്ത്രി കെ ടി ജലീല്‍. കേരളത്തിലെ സാധാരണക്കാര്‍ വരെ വളരെ ബുദ്ധിമുട്ടി തന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് ദുരിതമനുഭവിച്ച ജനങ്ങള്‍ക്ക് നല്‍കുന്നത്. അല്ലാതെ നികുതി പണല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുള്ളത്. അത് അര്‍ഹമായ കൈകളില്‍ മാത്രമേ എത്താന്‍ പാടുള്ളു. അനര്‍ഹര്‍ ഇത് കൈപ്പറ്റിയാല്‍ അത് ദൈവം പോലും പൊറുക്കാത്ത പാപമാകുമെന്ന് അദ്ദേഹം മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ദുരിതാശ്വാസ ധനസഹായം ഏറ്റുവാങ്ങുന്ന ഓരോരുത്തരും അതിന് അര്‍ഹതയുണ്ടോയെന്ന് നൂറു വട്ടം ചിന്തിക്കണം. സാമ്പത്തിക ശേഷി ഉള്ളവര്‍ അക്കൂട്ടത്തില്‍ ഉണ്ടെങ്കില്‍ കഴിയുമെങ്കില്‍ ധനസഹായം സ്വീകരിക്കുന്നത് ഒഴിവാക്കണം. ഈയൊരു കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ധനസഹായം വിതരണം ചെയ്യുന്ന ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നു കയറി എന്നൊരു സംശയമില്ലെന്ന് മന്ത്രി സൂചിപ്പിച്ചു.
ജില്ലയിലെ അര്‍ഹരായ എല്ലാവര്ക്കും ധനസഹായം കിട്ടുമെന്ന് മന്ത്രി പറഞ്ഞു. ബാങ്ക് രേഖകകള്‍ നഷ്ടമായവര്‍ക്കും പണം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]