സദാചാര ഗുണ്ടായിസം: ഇരയായ യുവാവ് തുങ്ങി മരിച്ച നിലയില്‍

മലപ്പുറം: സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം അക്രമിച്ച കേസില്‍ അപമാനിതനായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കുറ്റിപ്പാല
സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി സംശകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് യുവാവിനെ ഏതാനും പേര് ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ
ദൃശ്യങ്ങള്‍ വാട്സ്ആപ്പ് മുഖേന പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പോലിസില്‍ നിന്ന് ഇതുവരെ ഇത് സംബന്ധമായി സ്ഥിരീകരണം
ലഭിച്ചിട്ടില്ല.
ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ദൃശ്യങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.പണിക്കര്പടി സ്വദേശിയാണ് സാജിത്.
വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മമ്മാലിപ്പടിയെന്ന സ്ഥലത്ത് രാത്രി സാജിദിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
നാട്ടുകാരുടെ മര്‍ദ്ദനത്തിരയായ യുവാവിനെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. അതേസമയം പൊലീസ് യുവാവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]