ആലപ്പുഴയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി മാറാക്കരയിലെ യൂത്ത് ലീഗ്
ആലപ്പുഴ: പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തി.
ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വെണ്മണി, ചെറിയനാട് പഞ്ചായത്തുകളിലെ കിഴക്കൻ തിരുത്തി, ചെറുമിക്കാട് കോളനി ,കൊല്ലകടവ്എന്നിവിടങ്ങളിലും കുട്ടനാട് നിയോജക മണ്ഡലത്തിലെ വി.എ പുരം പ്രദേശങ്ങളിലുമാണ് യൂത്ത് ലീഗ് പ്രവർത്തകരെത്തി
ഭക്ഷണക്കിറ്റുകളും വസ്ത്രങ്ങളും പഠനോപകരണങ്ങളും ശുചീകരണ ഉപകരണങ്ങളുമുൾപ്പെടെയുള്ള സാധനങ്ങൾ വിതരണം ചെയ്തത്. ആലപ്പുഴ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇ.വി.ഹനീഫ മൗലവി, ചെറിയനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.എസ് ബിജു, തസ്ലിമുദ്ദീൻ എന്ന ഹക്കീം, ഷാനവാസ് തോണ്ടലിൽ, എന്നിവരുടെ സാന്നിധ്യത്തിൽ ഒ.കെ.സുബൈർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.വി.നാസി ബുദ്ദീൻ, ജനറൽ സെക്രട്ടറി ചോഴിമoത്തിൽ ഹംസ, എ.പി.അബ്ദു, ഭാരവാഹികളായ ഇബ്രാഹീം കുട്ടി പുല്ലാട്ടിൽ, സി.എച്ച് മുഹമ്മദലി, ഫൈസൽ പി.കെ, അഡ്വ. ശംസുദ്ദീൻ, ജാഫർ എ.പി, കെ.പി. സിദ്ദീഖ്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജുനൈദ് പാമ്പലത്ത്, ബാവ കാലൊടി, ഓമനക്കുട്ടൻ,പഞ്ചായത്ത് പ്രസിഡന്റ് ഫഹദ് കാലൊടി, നാസർ ചേരുങ്ങൽ, ഷരീഫ് പി.വി,ജാലിബ് അക്തർ, ബഷീർ മനയങ്ങാട്ടിൽ, മുത്തു എന്നിവരുടെ നേതൃത്വത്തിൽ ഈ പ്രദേശത്ത് ദുരിതമനുഭവിക്കുന്നവരുടെ കൈകളിലേക്ക് ആലപ്പുഴയിലെ മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാക്കളുടെ സഹായത്തോടെ നേരിട്ടെത്തിച്ചത് ഇവിടുത്തുകാർക്ക് വലിയ ആശ്വാസമായി. പഞ്ചായത്ത്മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ശേഖരിച്ച 250 ഭക്ഷണക്കിറ്റുകളും, വസ്ത്രങ്ങളും, ശുചീകരണ ഉപകരണങ്ങളും എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി ശേഖരിച്ച 250 പഠന കിറ്റുകളും, വിതരണം ചെയ്തു.2 ലക്ഷത്തോളം രൂപയുടെ റിലീഫ് പ്രവർത്തനങ്ങളാണ് യൂത്ത് ലീഗ്, എം .എസ്.എഫ് കമ്മിറ്റികൾ നടത്തിയത്.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]