പെന്ഷന്: പാവങ്ങളെ വെട്ടിനിരത്തിയ സര്‍ക്കാറിനെതിരെ മുസ്ലിംലീഗ് പ്രക്ഷോഭം

മലപ്പുറം: വിവിധ സാമൂഹ്യ സുരക്ഷാ പെന്ഷന് ലഭിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കായ പാവപ്പെട്ടവരെ അര്‍ഹതാ ലിസ്റ്റില്‍നിന്ന് വെട്ടിനിരത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സപ്തംബര്‍ 7 ന് വെള്ളിയാഴ്ച ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്മുനിസിപ്പല്‍ ആസ്ഥാനങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡണ്ട് സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. പെന്ഷന് നിഷേധിക്കപ്പെട്ട മുഴുവനാളുകളെയും ഈ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുപ്പിക്കും. സ്വന്തമായി ഒരു സൈക്കിള്‍ പോലും വീട്ടില്‍ ഇല്ലാത്തവരെ കാര്‍ മുതലാളിമാര്‍ എന്ന രേഖയുണ്ടാക്കിയും ജീവിച്ചിരിക്കുന്നവരെ മരണപ്പെട്ടവരെന്ന് വരുത്തിയുമാണ് പെന്ഷന് നിഷേധിച്ചിട്ടുള്ളത്. പെന്ഷന് നിഷേധിക്കപ്പെട്ട മുഴുവന്‍ ആളുകളെയും സര്‍ക്കാറിനെതിരെയുള്ള സമരത്തില്‍ അണിനിരത്തും. ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് യു എ ലത്തീഫ് അധ്യക്ഷത വഹിച്ചു.
പൊന്നാനിയില്‍ ജനവാസ മേഖലയില്‍ മാലിന്യങ്ങള്‍ തള്ളുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് മൃഗീയമായി ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാലിന്യത്തിനെതിരെയുള്ള ജനകീയ പ്രതിരോധത്തെ അക്രമത്തിലൂടെ നേരിട്ട പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പോലീസ് മേധാവികളോട് യോഗം ആവശ്യപ്പെട്ടു. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്ര വലിയ വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താന്‍ കഴിയുമെന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളം വീണ്ടും പ്രവര്ത്തനക്ഷമമാവുന്നതോടു കൂടി ഇനി കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയില്ല എന്നു പറഞ്ഞ് മലബാറിലെ ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന്് എയര്‍പോര്‍ട്ട് അതോറിറ്റിയോട് യോഗം ആവശ്യപ്പെട്ടു. ഗള്‍ഫ് സെക്ടറുകളിലെ ക്കുള്ള ചില വിമാന കമ്പനികളുടെ തീവെട്ടിക്കൊള്ള ക്കെതിരെ ശക്തമായ പ്രതികരണവും പ്രതിഷേധവും ഉയര്‍ത്താന്‍ തീരുമാനിച്ചു.
തിരൂരില്‍ അന്ത്യോദയ എക്സ്പ്രസ്സ് തീവണ്ടിക്ക് സ്റ്റോപ്പ് അനുവദിക്കുകവഴി പാലക്കാട് റെയില്‍വേ ഡിവിഷന് ഓഫീസിലേക്ക മുസ്ലിം ലീഗ് നടത്തിയ ജനപ്രതിനിധികളുടെ മാര്‍ച്ച വിജയം കണ്ടതില്‍ യോഗം സന്തോഷം രേഖപ്പെടുത്തി.
ജില്ലാ കമ്മിറ്റി ട്രഷറര്‍ കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, വൈസ് പ്രസിഡണ്ടുമാരായ എം. എ .കാദര്‍ ,സി. മുഹമ്മദ് അലി ,പി .എ. റഷീദ്, സെക്രട്ടറിമാരായ ഉമ്മര്‍ അറക്കല്‍, ഇസ്മാഈല്‍ മൂത്തേടം, കെ എം അബ്ദുല്‍ ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി ,പി കെ സി അബ്ദുറഹ്മാന്, പി പി സഫറുല്ല, നിയോജക മണ്ഡലം ഭാരവാഹികളായ എം. സി. മുഹമ്മദ് ഹാജി, എം .എം .കുട്ടി മൗലവി, പി .എസ് .എച്. തങ്ങള്‍, വല്ലാഞ്ചിറ മുഹമ്മദലി ,കെ കുഞ്ഞാപ്പുഹാജി, പി. എ .ജബ്ബാര്‍ ഹാജി, കെ.ടി .കുഞ്ഞാന് ,വി. പി .അബ്ദുല്‍ ഹമീദ്, ഇബ്രാഹിം മുതൂര്‍, വി. മുസ്തഫ, കെ.കുഞ്ഞിമരക്കാര്‍, അഷ്റഫ് മടാന്‍, മുജീബ് ദേവ് ശേരി, അഡ്വ: എന്‍.സി. ഫൈസല്‍, അഡ്വ: ടി. കുഞ്ഞാലി,എം. അലവി,എം പി അശ്റഫ് ,അഡ്വ: എസ്. അബ്ദുല്‍സലാം എന്നിവര്‍ പ്രസംഗിച്ചു
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]