മഞ്ചേരിയില്‍ തമിഴ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്റില്‍
മഞ്ചേരി: മഞ്ചേരിയില്‍ തമിഴ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്റില്‍. താഴെ ഓമശ്ശേരി പുത്തൂര്‍ പുതുവാരിടത്തില് ലത്തീഫ് (31)നെയാണ് മജിസ്ട്രേറ്റ് ഇ വി റാഫേല്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഇക്കഴിഞ്ഞ 24ന് ഊര്‍ങ്ങാട്ടിരി തോട്ടുമുക്കത്താണ് സംഭവം. കുഴിനക്കിപ്പാറയിലെ കോഴി ഫാമില്‍ ജോലി ചെയ്തു വരികയായിരുന്നു യുവതി. ജോലി കഴിഞ്ഞ് രാത്രി 11 മണിയോടെ കോഴിഫാമിന്റെ പരിസരത്തു തന്നെയുള്ള താമസ സ്ഥലത്തേക്ക് പോകവെ പ്രതി വഴിയില്‍ തടഞ്ഞ് നിര്‍ത്തി മാനഹാനി വരുത്തുകയായിരുന്നു. ഇംഗിതത്തിന് വഴങ്ങാത്ത യുവതിയെ ശാരീരികമായി അക്രമിച്ചതായും പരാതിയുണ്ട്. പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ വാലില്ലാപുഴയില്‍ നിന്നാണ് അരിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]