പാലോളി മുഹമ്മദ് കുട്ടി ഒരു മാസത്തെ പെന്ഷന് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

മലപ്പുറം: മുന്‍ മന്ത്രിയും സി.പി.ഐ.(എം) കേന്ദ്ര കമ്മറ്റി അംഗവുമായ പാലോളി മുഹമ്മദ് കുട്ടി ഒരു മാസത്തെ പെന്ഷന് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി .പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ട്രഷറി ഓഫീസര്‍ ജാഫര്‍.കെ.കക്കൂത്ത് ചെക്ക് സ്വീകരിച്ചു. പരിപാടിയില്‍ സി.പി.ഐ.(എം) പെരിന്തല്‍മണ്ണ ഏരിയ സെക്രട്ടറി വി.രമേശന്, എന്‍ പി ഉണ്ണികൃഷ്ണന് മാസ്റ്റര്‍, എന്നിവര്‍ സംബന്ധിച്ചു.
നിരവധി പെന്‍ഷന്‍കാരും സംഘടനകളും ട്രഷറി മുഖേന ദുരിതാശ്വാസ നിധിയിലേക്ക് തുക നേരിട്ട് അടവാക്കുന്നുണ്ട്. പെരിന്തല്‍മണ്ണ സബ് ട്രഷറിയിലെ പെന്‍ഷന്‍കാരായ ശ്രീമതി. രുഗ്മിണി.പി, ശ്രീ.അബ്ദുള്‍ ഹക്കീം.എ , മോഹനന് എസ്.വി. തുടങ്ങിയവരും ഒരു മാസത്തെ പെന്ഷന് തുകക്കുള്ള ചെക്ക് ട്രഷറി ഓഫീസര്‍ക്ക് കൈമാറി. പൂന്താനം യോഗക്ഷേമ ഉപസഭയുടെ ഭാരവാഹികളായ വി.കൃഷ്ണന് നമ്പൂതിരി, നീലകണ്ഠന് നമ്പൂതിരി എന്നിവര്‍ 30000 രൂപയുടെ ചെക്കും തദവരസത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി .
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.