സല്‍മാന്‍ രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഹജിന് പോയ പാണക്കാട് മുനവ്വറലി തങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി

സല്‍മാന്‍ രാജാവിന്റെ പ്രത്യേക ക്ഷണം  സ്വീകരിച്ച് ഹജിന് പോയ പാണക്കാട്  മുനവ്വറലി തങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി

മലപ്പുറം: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഹജിന് പോയ പാണക്കാട് മുനവ്വറലി തങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്നു രാവിലെ 8.45ന് കരിപ്പൂര്‍ വിമാനത്തവളത്തില്‍ തിരിച്ചെത്തിയ തങ്ങളെ യൂത്ത്‌ലീഗ്, എം.എസ്.എഫ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. വിവിധ രാജ്യങ്ങളിലെ നാല്‍പതുപേര്‍ക്ക് സൗദിഭരണാധികാരിയുടെ പ്രത്യേക ക്ഷണമുണ്ടായിരുന്നത്.
ഇത്രമാത്രം സൗകര്യങ്ങള്‍ സൗദിഭരണ കൂടം വര്‍ധിച്ചിട്ടും ഹജിന്റെ ത്യാഗം ഇതിന്റെ കര്‍മ മേഖലയിലും വിശ്വാസികള്‍ അനുഭവിക്കുന്നുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തിരിച്ചെത്തിയ ശേഷം പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നും എത്തുന്ന നിരവധി ആളുകള്‍ സംഗമിക്കുന്ന അറഫാ സംഗമം ഒരിക്കിലും മറക്കാനാകാത്ത ഹജ് ഓര്‍മകളാണ്, സൗദിഭരണ കൂടം മികച്ച സൗകര്യങ്ങളാണ് ഹാജിമാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഈസൗകര്യങ്ങള്‍ക്ക് സൗദി ഭരണകൂടത്തെ നമ്മള്‍ പ്രശംസിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനാന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 12നാണ് മക്കയിലേക്ക് പോയത്. ഓഗസ്റ്റ് പത്തിന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട തങ്ങള്‍ ഇന്ത്യയിലെ സഊദി അമ്പാസഡര്‍ നല്‍കുന്ന യാത്രയയപ്പിലും പങ്കെടുത്ത ശേഷമാണ് യാത്ര തിരിച്ചത്. തുടര്‍ന്ന് ഹജ്ജും മദീനാ സന്ദര്‍ശനവും കഴിഞ്ഞാണ് ഇന്നു രാവിലെ 8.45ന് കരിപ്പൂരില്‍ തിരിച്ചെത്തുകയായിരുന്നു.
കരിപ്പൂരില്‍ തിരിച്ചെത്തിയ തങ്ങളെ യൂത്ത്‌ലീഗ്, എം.എസ്.എഫ് നേതാക്കളായ ഫാറൂഖ് കരിപ്പൂര്‍, നിസാം പാണക്കാട്, മുജീബ് പൂക്കുത്ത്, അബ്ദുല്‍ ഹഖ്, ഹഖീം കോല്‍മണ്ണ, സൈനുല്‍ ആബിദീന്‍ പുത്തനഴി, ജമാല്‍ ചെന്നൈ, ഖദ്ദാഫി മഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

Sharing is caring!