ബംഗാളിലെ ജനങ്ങളുടെ ജീവിതം ഏറെ പരിതാപകരാവസ്ഥയില്‍; ഡോ.സി.പി ബാവഹാജി

മലപ്പുറം: 34 വര്‍ഷക്കാലം ബംഗാള്‍ ഭരിച്ച് നശിപ്പിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ചൂണ്ടികാട്ടി വോട്ടുതേടി അധികാരത്തില്‍ വന്ന മമത ബാനര്‍ജി സര്‍ക്കാരും സമാന പാതയില്‍ തന്നെയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന വൈ.പ്രസിഡണ്ട് ഡോ: സി.പി ബാവഹാജി അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാള്‍ മൈനോരിറ്റി യൂത്ത് ഫെഡറേഷന്‍ ബഷീര്‍ഗഡില്‍ നടത്തിയ സാംസ്‌കാരിക സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നൂ അദ്ദേഹം. ഇടുങ്ങിയ തകര്‍ന്ന റോഡുകളും, ദാരിദ്രാവസ്ഥ വിളിച്ചോതുന്ന വീടുകളും, തൊഴില്‍ രഹിതരായ യുവാക്കളുമടങ്ങുന്ന ജനവിഭാഗങ്ങളെയാണ് യാത്രയിലുടനീളം തനിക്ക് ബംഗാളില്‍ കാണാന്‍ കഴിഞ്ഞതെന്നും, വികസനമെത്തിനോക്കുക പോലും ചെയ്യാത്ത ന്യൂനപക്ഷ മേഖലകളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ദുസ്സഹമാണെന്നും സമൂലമായ ഒരു മാറ്റത്തിന് ബംഗാള്‍ ജനത തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഖമറുല്‍ സമാന്‍, ഖത്തര്‍ കെ.എം.സി.സി സെക്രട്ടറി ഹമദ് മൂസ, ആദിവാസി നേതാവ് വീരേന്ദ്രനാഥ് മഹാത്തു, ഛോട്ടു ദാസ്, മുഹമ്മദ് കോയ, ഇദ്രിസ് അലി, ബാബര്‍ ഹുസൈന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]