സിംബാബ്‌വേയില്‍ അപകടത്തില്‍ മരിച്ച മലപ്പുറത്തുകാരന്റെ മൃതദേഹം രണ്ടുദിവസത്തിനകം നാട്ടിലെത്തും

സിംബാബ്‌വേയില്‍ അപകടത്തില്‍ മരിച്ച മലപ്പുറത്തുകാരന്റെ മൃതദേഹം രണ്ടുദിവസത്തിനകം നാട്ടിലെത്തും

മലപ്പുറം: സിംബാബ്‌വേയിലെ ഹരാരെയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ മലപ്പുറം സ്വദേശിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രണ്ടുദിവസത്തിനുള്ളില്‍ നാട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
മലപ്പുറം ജില്ലയിലെ ഒലിപ്രം ചിറക്കല്‍ വീട്ടില്‍ വി.പി. സദാനന്ദന്റെ മകന്‍ വി.പി. സജിത്താണ് ശനിയാഴ്ച ഹരാരെയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞത്. തുടര്‍ന്ന് സദാനന്ദന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സിംബാബ്‌വേയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി നോര്‍ക്ക റൂട്ട്‌സ് നിരന്തരം ബന്ധപ്പെട്ടിരുന്നു.

Sharing is caring!