പുഴയില്‍ തള്ളിയ നാലാം ക്ലാസുകാരനെ ഇതുവരെ കണ്ടെത്തിയില്ല

മലപ്പുറം: മേലാറ്റൂരില്‍ പുഴയില്‍ തള്ളിയ നാലാം
ക്ലാസുകാരനെ ഇതുവരെ കണ്ടെത്തിയില്ല. കേസിലെയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്ത പ്രതിയായ പിതൃസഹോദരനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയെ സമീപിക്കുമെന്ന് പോലീസ്.
നാലാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ തള്ളിയ സംഭവത്തില്‍ പിതൃസഹോദരനാണ് അറസ്റ്റിലായത്. ആനക്കയം പുള്ളിലങ്ങാടി മങ്കരത്തൊടി മുഹമ്മദ് (44) നെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദ് സലീം-ഹസീന ദമ്പതികളുടെ മകന് മുഹമ്മദ് ഷഹീ(9)നെയാണ് തട്ടിക്കൊണ്ടു പോയി മഞ്ചേരിയിലെ ആനക്കയം കടലുണ്ടിപുഴയില്‍ തള്ളിയത്. ഷഹീനെ കണ്ടെത്തുന്നതിനു വേണ്ടി പുഴയില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
മേലാറ്റൂര്‍ എടയാറ്റുര്‍ ഡി.എന്‍.എം.എ.യു.പി സ്കൂളില്‍ വിദ്യാര്‍ഥിയായിരുന്ന ഷഹീനെ കഴിഞ്ഞ 13ന് രാവിലെ 10നാണ് പിതൃസഹോദരന് ബൈക്കില്‍ കയറ്റിക്കൊണ്ടു പോയത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ സി.ഐമാരായ ടി.എസ് ബിനു, കെ. അബ്ദുല്‍ മജീദ്, കെ.എം ബിജു, എസ്ഐമാരായ പി.കെ അജിത്ത,് പി. ജ്യോതീന്ദ്രകുമാര്‍, ഷാഡോ പോലീസംഗങ്ങളായ വി.കെ അബ്ദുസ്സലാം, സി.പി മുരളി, വി. മന്‍സൂര്‍, എന്‍.ടി കൃഷ്ണകുമാര്‍ ഫാസില്‍ കുരിക്കള്‍, എം. മനോജ് കുമാര്‍, അഷ്റഫ് കൂട്ടില്‍, എ.പി റഹ്മത്തുല്ല എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
RECENT NEWS

മലപ്പുറത്തെ പത്താം ക്ലാസ് വിദ്യാർഥി ബസിൽ കുഴഞ്ഞു വീണ് മരിച്ചു
മലപ്പുറം: പത്താം ക്ലാസ് വിദ്യാർഥി ബസിൽ കുഴഞ്ഞ് വീണു മരിച്ചു. സ്ട്രെയ്റ്റ്പാത്ത് ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി റിഹാൻ (16) ആണ് മരിച്ചത്. മാനന്തവാടി സ്വദേശിയായ റിഹാൻ ബസിൽ നാട്ടിലേക്ക് മടങ്ങും വഴി ബസിൽ കുഴഞ്ഞ് വീഴുകയായിരുന്നു. അവശ [...]