വിവിധ രാജ്യങ്ങളിലെ കെഎംസിസി ഘടകങ്ങളുടെ ഭാരവാഹികളുടെയും പ്രധാന പ്രവര്‍ത്തകരുടേയും ജില്ലാതല സംഗമം തിങ്കളാഴ്ച്ച മലപ്പുറത്ത്

വിവിധ രാജ്യങ്ങളിലെ കെഎംസിസി  ഘടകങ്ങളുടെ ഭാരവാഹികളുടെയും  പ്രധാന പ്രവര്‍ത്തകരുടേയും ജില്ലാതല സംഗമം തിങ്കളാഴ്ച്ച മലപ്പുറത്ത്

മലപ്പുറം: വിവിധ രാജ്യങ്ങളിലെ കെഎംസിസി ഘടകങ്ങളുടെ ഭാരവാഹികളുടെയും പ്രധാന പ്രവര്‍ത്തകരുടേയും ജില്ലാതല സംഗമം തിങ്കളാഴ്ച്ച ഉച്ചക്കു രണ്ടിന് മലപ്പുറം മുനിസിപ്പല്‍ മുസ്ലിം ലീഗ് ഓഫീസില്‍ നടക്കും.
പെരുന്നാള്‍ അവധിക്ക് നാട്ടില്‍ എത്തിയിട്ടുള്ള വിവിധ കെഎംസിസി ഘടകങ്ങളുടെ ഭാരവാഹികളും പ്രവര്‍ത്തകരും ഈ സംഗമത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി അഡ്വ :യു.എ. ലത്തീഫ് അഭ്യര്‍ത്ഥിച്ചു. ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി ആദ്യമായാണ് ഇത്തരമൊരു സംഗമം സംഘടിപ്പിക്കുന്നത്. വിവിധ കെഎംസിസി കളുടെ നേതൃത്വത്തില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, കെഎംസിസി കളുടെ സംഘടനാപരമായ ജില്ലാതല ഏകോപനം, പ്രവാസികള്‍ക്ക് ലഭ്യമാവാന്‍ പോവുന്ന വോട്ടവകാശത്തിന്റ ഫലപ്രദമായ വിനിയോഗം, പ്രവാസികള്‍ക്കായി തുടങ്ങാവുന്ന നിക്ഷേപ സമ്പാദ്യ പദ്ധതികള്‍, നോര്‍ക്ക റൂട്ട്സ് നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ഫലപ്രദമായ വിനിയോഗം, മലപ്പുറം ജില്ലയിലെ പ്രവാസികളെ സംബന്ധിച്ച വിശദമായ പഠനം തുടങ്ങിയുള്ള സുപ്രധാനമായ കാര്യങ്ങള്‍ ഈ സംഗമത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വിവിധ പരിപാടികള്‍ക്ക് രൂപംകൊടുക്കും.

Sharing is caring!