മലപ്പുറത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുവാവ് എലിപ്പനി ബാധിച്ച് മെഡിക്കല്‍ കോളജില്‍

മലപ്പുറത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുവാവ് എലിപ്പനി ബാധിച്ച് മെഡിക്കല്‍ കോളജില്‍

വള്ളിക്കുന്ന്: പുത്തരിക്കല്‍, വേങ്ങര എന്നീ പ്രദേശങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കടലുണ്ടി നഗരം സ്വദേശി പുളിക്കലകത്ത് ഫൈസല്‍(38) എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ശനി രാത്രി 12ന് ദുരിതാശ്വാസ പ്രവര്‍ത്തനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കടലുണ്ടി നഗരം ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററില്‍ നിന്ന് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കടലുണ്ടി നഗരം എസ്.ഡി.പി.ഐ ബ്രാഞ്ചിലെ ആര്‍.ജി ഗ്രൂപ്പിലെ പ്രവര്‍ത്തകനാണ് ഫൈസല്‍.

Sharing is caring!