ജീവന് പണയംവച്ച് ദുരന്തമുഖത്ത് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മലപ്പുറം ജില്ലയിലെ മുഴുവന്‍ മത്സ്യ തൊഴിലാളികളെയും ആദരിച്ചു
താനൂര്‍: കാലവര്‍ഷക്കെടുതിയില്‍ ജീവന് പണയം വച്ച് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജില്ലയിലെ മുഴുവന്‍ മത്സ്യ തൊഴിലാളികളെയും ആദരിച്ചു. മത്സ്യത്തൊഴിലാളി യൂണിയന്, സിഐടിയു ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍ അധ്യക്ഷനായി.
വി അബ്ദുറഹിമാന് എംഎല്‍എ, സിപിഐ എം സംസ്ഥാന കമിറ്റി അംഗം പി പി വാസുദേവന്‍, ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയന്, സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി ശശികുമാര്‍, മത്സ്യ തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ബാപ്പുട്ടി കൂട്ടായി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.യു സൈനുദ്ദീന്‍, എം അനില്‍കുമാര്‍, മത്സ്യതൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ് പി പി സൈതലവി, ട്രഷറര്‍ കെപിഎം കോയ എന്നിവര്‍ സംസാരിച്ചു.
പൊന്നാനി, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട 292 മത്സ്യതൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു. വയനാട്, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ ദുരിത മേഖലകളിലേക്ക് വി അബ്ദുറഹിമാന് എംഎല്‍എയുടെ എന്റെ താനൂര്‍ പദ്ധതിയുടെ ഭാഗമായി സംഭരിച്ച സാധനങ്ങള്‍ സ്പീക്കര്‍ പി ശ്രീരാമകൃഷണന് കൈമാറി.എം പി ലക്ഷ്മി നാരായണന്, നവീന്‍, പി പി ബാലകൃഷ്ണന് എന്നിവര്‍ ഏറ്റുവാങ്ങി.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]