ഇഫ്ളു പി.എച്ച്.ഡി പ്രവേശനത്തിലെ വിവേചനം ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: എം.എസ്.എഫ്

ഇഫ്ളു പി.എച്ച്.ഡി പ്രവേശനത്തിലെ  വിവേചനം ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: എം.എസ്.എഫ്

മലപ്പുറം: ബിരുധാനന്തര ബിരുധ പഠന സമയത്ത് അച്ചടക്ക നടപടി നേരിട്ടതിന്റെ പേരില്‍ പി.എച്ച്.ഡി പ്രവേന പരീക്ഷ നിഷേധിച്ചിക്കുന്ന ഇഫല്‍ സര്‍വ്വകലാശാലയുടെ നടപടിക്കെതിരെയുള്ള ഹൈകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്റഫലി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സര്‍വ്വകലാശാലയില്‍ രാഷ്ട്രീയ സമരത്തില്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ പി.എച്ച്.ഡി പ്രവേശന പരീക്ഷ നിഷേധിക്കുന്ന നടപടി വര്‍ഷങ്ങളായി തുടരുന്നതാണ്. ഇതുവഴി നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അവതാളത്തിലായത്. ഈ വിവേചനത്തിന്റെ അവസാന ഇരയായ മലപ്പുറം ചുങ്കത്തറ സ്വദേശി സി.എച്ച് അബദുള്‍ ജബ്ബാര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ പ്രതീക്ഷാവഹമായ ഉത്തരവ് വന്നിരുക്കുന്നത്. ഈ വിധി കേന്ദ്ര സര്‍ക്കാരിന്റെയും സര്‍വ്വകലാശാലയുടെയും ദളിത് ന്യൂനപക്ഷ വിരുദ്ധ നയത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബിരുധാനന്തര ബിരുധ പഠന സമയത്ത് രോഹിത്ത് വെമുല വിഷയവുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തത് മൂലമാണു സര്‍വ്വകലശാല മുന്‍ വിദ്യാര്‍ത്ഥിയും എം.എസ്.എഫ് പ്രവര്‍ത്തകനുമായ സി.എച്ച് അബദുല്‍ ജബ്ബാറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അഡ്മിഷന്‍ നല്‍കാനാവില്ലെന്ന നിലപാട് കൈകൊണ്ടത്. പ്രവേശന പരീക്ഷക്ക് അഡ്മിറ്റ് കാര്‍ഡ് നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല. ഇതിനെതിരെ എം.എസ്.എഫ് ദേശീയ കമ്മറ്റിയുടെ നിയമ സഹായത്തോടെ കോടതി കയറുകയായിരുന്നു. അഡ്വ. പി.ഇ സജല്‍ മുഖേന ഹര്‍ജി നല്‍കുകയും ചെയ്തു. ഈ ഹരജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍വ്വകാലശാല എത്രയും പെട്ടന്ന് ഹര്‍ജിക്കാരന് പ്രവേശന പരീക്ഷ നടത്തി അഡ്മിഷന്‍ നല്‍കണം. പരീക്ഷയിലെ ഒ.ബി.സി വിഭാഗം സീറ്റില്‍ ഒരണ്ണം ഹര്‍ജിക്കരനായി ഒഴിച്ചിടാന്‍ ഹൈക്കോടതി നേരെത്തെ ഇടക്കാല ഉത്തരവ് പുറപ്പെടു വിച്ചിരുന്നു. പ്രവേശന പരീക്ഷക്ക് നിശ്ചയിട്ടുള്ള മാനദണ്ഡങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥിക്ക് തുടര്‍ പഠനം നഷ്ടപെടുത്തന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടി കാട്ടി. മുന്‍ വര്‍ഷങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി നേരിട്ടു എന്നുള്ളത് ഉന്നത പഠനത്തിന് അവസരം നിഷേധിക്കുന്നതിന് കാരണമായി കണക്കാക്കനാകിലെന്ന് കോടതി അഭിപ്രായപ്പെട്ടു.
നേരത്തെ അഞ്ച് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വകുപ്പുകളില്‍ ഇഫ്ളുവില്‍ അഡ്മിഷന്‍ ലഭിച്ചിട്ടും പ്രവേശനം നല്‍കിയിരുന്നില്ല. 2014ല്‍ നുഫൈല്‍, താഹിര്‍ ജമാല്‍, അജയന്‍ ഇടുക്കി എന്നിവര്‍ക്കും, 2016 ല്‍ ജലീസ് കോഡൂരിനും (പി.എച്ച്.ഡി അറബിക്) 2017 ല്‍ മാനസിക്കും (കംപാരിറ്റീവ് സ്റ്റഡീസ് പി.എച്ച്.ഡി ) ഇഫ്ളു പ്രവേശനം നിഷേധിച്ചിരുന്നു. നിരന്തരമായി ഈ വിവേ ചനം തുടര്‍ന്നപ്പോഴാണ് എം.എഫിന്റെ പിന്‍ബലത്തില്‍ ജബ്ബാര്‍ ഈ വിഷയത്തെ നേരിട്ടത്. വിജയം വിദ്യാര്‍ത്ഥി ജനാതിപത്യ സംവിധാനങ്ങള്‍ക്ക് കരുത്ത് പകരുന്നതാണെന്നും അഷ്റഫലി പറഞ്ഞു. വാര്‍ത്താ സമ്മേളത്തില്‍ ദേശീയ സെക്രട്ടറി എന്‍.എ കരീം. പരാതിക്കാരനായ സി.എച്ച് അബ്ദുല്‍ ജബാര്‍, ടി.പി. ഹാരിസ്, റിയാസ് പുല്‍പറ്റ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!