താനൂരിലെ എസ്.ഡി പി ഐ പ്രവര്ത്തകന് മുസ്ലിംലീഗില്‍ ചേര്‍ന്നു

താനൂര്‍: നിറമരുതൂര്‍ ആലിന് ചുവട്ടിലെ എസ് ഡി പി ഐ പ്രവര്‍ത്തകനായിരുന്ന കോരമ്പാട്ട് മുഹമ്മദ് നസീര്‍ പാര്‍ട്ടി യില്‍ നിന്ന് രാജിവെച്ച് മുസ് ലിം ലീഗില്‍ ചേര്‍ന്നു. താനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എന്‍.മുത്തുക്കോയ തങ്ങള്‍ മെമ്പര്‍ഷിപ്പ് നല്കി. കെ.സലാം, കെ.പി.അലിക്കുട്ടി, കെ.എം.നൗഫല്‍, കെ.പി.ബാപ്പു ഹാജി, ബഷീര്‍ മാടമ്പാട്ട്, നവാസ് കോരമ്പാട്ട്, കുഞ്ഞിമുഹമ്മദ്, ഉനൈസ്, റാഷിദ് എന്‍. കുഞ്ഞോന്, റഫാ ഹ ത്ത്, റാഷിദ് കോരമ്പാട്ട്, മുഹമ്മദ് ഷരീഫ്, സ്വാലിഹ്, സുഹൈല്‍, ഷിബ് ലി എന്നിവര്‍ സംബന്ധിച്ചു.
ഫോട്ടോ: എസ് ഡി പി ഐയില്‍ നിന്നും രാജിവെച്ചു മുസ്ലിം ലീഗില്‍ ചേര്‍ന്ന നിറമരുതൂര്‍ ആലിഞ്ചുവട്ടിലെ കോരമ്പാട്ട് മുഹമ്മദ് നസീറിന് താനൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എന്‍.മുത്തുക്കോയ തങ്ങള്‍ മെമ്പര്‍ഷിപ്പ് നല്കുന്നു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]