ഉത്രാട ദിനത്തില്‍ കാലികൊട്ടയുമായി മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറത്ത്

ഉത്രാട ദിനത്തില്‍  കാലികൊട്ടയുമായി  മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറത്ത്

മലപ്പുറം: സാമൂഹ്യ ക്ഷേമ പെന്‍ഷനില്‍ നിന്നും അര്‍ഹരായവരെ വെട്ടിനിരത്തിയ ഇടതു സര്‍ക്കാര്‍ നയത്തിനെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ വേറിട്ട സമരം. വിഭവങ്ങള്‍ ശേഖരിച്ചു കൊണ്ടുള്ള ഉത്രാട പാച്ചിലിന്റെ സ്മരണയില്‍ കാലികൊട്ടകളും തലയിയേന്തിയാണ് മുസ്ലിം യൂത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം നഗരസഭയില്‍ മാത്രം 1400 പേരാണ് സാമൂഹ്യ പെന്‍ഷനില്‍ നിന്നും പുറം തള്ളപ്പെട്ടത്. ജീവിച്ചിരിക്കുന്നവരെ മരിപ്പിച്ചും വാഹനങ്ങളില്ലാത്തവരെ വാഹന ഉടമകളാക്കിയുമാണ് പട്ടികയില്‍ നിന്നും പുറത്താക്കിയത്. ഇത് ന്യായീകരിക്കാനാവത്തതാണെന്നും പ്രളയ ദുരന്തം അനുഭവിക്കുന്ന കേരള ജനതയോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയുടെ ബാക്കി പത്രമാണിതെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.
മലപ്പുറം ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കുന്നുമ്മലില്‍ സമാപിച്ചു. സമാപന സംഗമം മുനിസിപ്പല്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി മന്നയില്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ശമീര്‍ കപ്പൂര്‍ അധ്യക്ഷത വഹിച്ചു. ഫെബിന്‍ കളപ്പാടന്‍, സി.പി സാദിഖലി, ഹാരിസ് ആമിയന്‍, ബഷീര്‍ മച്ചിങ്ങല്‍, പി.കെ ഹക്കീം, ഹക്കീം കോല്‍മണ്ണ, ഷാഫി കാടേങ്ങല്‍, സി.കെ അബ്ദുറഹിമാന്‍, എസ്. വാജിദ്, സദാദ് കാമ്പ്ര, സുബൈര്‍ മോഴിക്കല്‍, റഷീദ് മുരിങ്ങേക്കല്‍, സലീം എന്ന ബാപ്പുട്ടി, കെ.കെ മുസ്തഫ എന്ന മാണി, സി.കെ ജലീല്‍, സിദ്ധീഖ് കീടക്കാടന്‍ പ്രസംഗിച്ചു.

Sharing is caring!