ദുരന്തമുഖത്ത് സ്വന്തംശരീരം ചവിട്ടുപടിയാക്കി മാറ്റിയ ജൈസലിനെ മന്ത്രി ആദരിച്ചു

താനൂര്‍: ദുരന്തമുഖത്ത് സ്വന്തം ശരീരം ചവിട്ടുപടിയാക്കി മാറ്റിയ ജൈസലിന് ആദരവുമായി മന്ത്രി ഡോ.കെ ടി ജലീല്‍ ജൈസലിന്റെ വീട്ടിലെത്തി ഷാളണിയിച്ചു
കോര്‍മന്‍ കടപ്പുറം സ്വദേശിയായ ജൈസല്‍ താമസിക്കുന്ന ചിറമംഗലത്തെ വീട്ടിലാണ് മന്ത്രി എത്തിയത്.
ഉച്ചയൂണിന് വീട്ടിലെത്തുമെന്നറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളും, ബന്ധുക്കളും കാത്തിരിപ്പിലായിരുന്നു. വൈകീട്ട് ഏഴോടെയാണ് മന്ത്രി ജൈസലിന്റെ വീട്ടിലെത്തിയത്. മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരന്‍, മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ ട്രഷറര്‍ കെപിഎം കോയ, ഏരിയ കമ്മിറ്റി അംഗം ടി കാര്‍ത്തികേയന്‍, ലോക്കല്‍ സെക്രട്ടറി ജയചന്ദ്രന്‍ എന്നിവരും സന്ദര്‍ശനവേളയിലുണ്ടായിരുന്നു. #
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]