പരിയാപുരം സെന്റ്മേരിസ് സ്കൂള്‍ വിദ്യഥികള് പെരുന്നാളും, ഓണവും ആഘോഷിച്ചത് ആദിവാസികള്‍ക്ക് ആറരലക്ഷം രൂപയുടെ സ്നേഹപ്പൊതികള് നല്‍കിക്കൊണ്ട്
അങ്ങാടിപ്പുറം: പരിയാപുരം സെന്റ്മേരിസ് സ്കൂളില്‍ വിദ്യഥികള് ഓണം ആഘോഷിച്ചത് ആദിവാസികള്‍ക്ക് ആറരലക്ഷം രൂപയുടെ
സ്നേഹപ്പൊതികള് കൈമാറിക്കൊണ്ട്. വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി കുടുംബങ്ങളില്‍ ഓണമെത്തിച്ച ആഹ്ലാദത്തിലാണ് അങ്ങാടിപ്പുറം പെരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കുളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും.ഓരോ കുടുംബത്തിനുമായി തയാറാക്കിയ കിറ്റുകളില്‍ അരിയും പലവ്യഞ്ജനങ്ങളും അവശ്യവസ്തുക്കളും ഓണക്കോടിയും പായസക്കൂട്ടുമുണ്ടായിരുന്നു.
സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊതുസമൂഹത്തിന്റെ സഹകരണത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍.
നാലുദിവസം സ്കൂളിലൊരുക്കിയ ദുരിതാശ്വാസ കൗണ്ടറില്‍ ആയിരത്തിലധികം സുമനസ്സുകള്‍ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് നിത്യോപയോഗ സാധനങ്ങളുമായെത്തി.എന്‍.എസ്.എസ് വൊളന്റിയേഴ്സിനൊപ്പം സ്കൂള്‍ മാനേജ്മെന്റും പൂര്‍വവിദ്യാര്‍ഥികളും സ്കൗട്ട് & ഗൈഡ്സ്, സൗഹൃദക്ലബ്,പാരിഷ് കൗണ്‍സില്‍, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി, ഫാ.ഗോണ്‍സാല്‍വോസ് ട്രസ്റ്റ്, കെ.സി.വൈ.എം, ചെറുപുഷ്പ മിഷന്‍ലീഗ് പ്രവര്‍ത്തകരും അധ്യാപകരും നാട്ടുകാരും സാധനങ്ങള്‍ എത്തിക്കുന്നതിനും ക്രമീകരിക്കുന്നതിനും രാപകല്‍ വ്യത്യാസമില്ലാതെ വിയര്‍പ്പൊഴുക്കി. ശ്രമകരമായ പായ്ക്കിംഗിലും എല്ലാവരും സജീവമായി.
വയനാട്ടിലെ നടവയലിനടുത്തുള്ള പാതിരിയമ്പം,ചക്കിട്ട,കമ്പത്തുംകുന്ന്,ഊരാളിപ്പാടിക്കുന്ന്,അമ്മാനി,പാറവയല്‍,അടിയ, ഓണിവയല്‍,നഞ്ചറമൂല, കൊട്ടവയല്‍ ആദിവാസികോളനികളിലാണ് കിറ്റുകള്‍ എത്തിച്ചത്.
പാതിരിയമ്പം കോളനിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ പനമരം ബ്ലോക്ക്പഞ്ചായത്ത് അംഗം വി.എന്‍ തങ്കച്ചന് വിതരണോദ്ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത് അംഗം ഒ.സി മഹേഷ് ആധ്യക്ഷ്യം വഹിച്ചു.എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേല്‍, നിഥിന് മാത്യു, എന്‍.എസ്.എസ് ലീഡര്‍ യു.മുഹമ്മദ് നാസിഫ് എന്നിവര്‍ പ്രസംഗിച്ചു.തദ്ദേശീയരായ പൊതുപ്രവര്‍ത്തകര്‍ക്കൊപ്പം സി.കെ മാത്യു, സുനില്‍ ചക്കുങ്കല്‍ ,സാബു കാലായില്‍, ജോയ്സി വാലോലിക്കല്‍, ഷിജി ഇയ്യാലില്‍, ജോയി നെല്ലിക്കുന്നേല്‍, എന്‍.എസ്.എസ് പ്രവര്‍ത്തകരായ ഒ.പി മുഹമ്മദ് ഷമീല്‍, അഖില്‍ ആന്റണി, അജ്സല്‍ ബഷീര്‍, ജോബ് ഷാജി, അമല്‍സണ്‍ ആന്റണി, സുഹൈല്‍ കൊല്ലാരന്‍, പീറ്റര്‍ തോമസ്, ജോസഫ് എം.തോമസ്, നെവിന് ഫ്രാന്‍സിസ്, അലന് പാറക്കടവില്‍ എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]