ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം

ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം

വളാഞ്ചേരി :പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുമായി കോട്ടക്കല്‍ മണ്ഡലത്തില്‍ പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു. മണ്ഡലത്തിലെ ദുരിതബാധിതരുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത് വേഗത്തിലാക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്ന വീടുകള്‍, കെട്ടിടങ്ങള്‍, കര്‍ഷകര്‍ക്കുണ്ടായ നാശ നഷ്ടങ്ങള്‍, തകര്‍ന്ന പൊതുമരാമത്ത് വകുപ്പിന്റെയും ഗ്രാമീണ റോഡുകളുടേയും കണക്കുകള്‍ ,എന്നിവ മുനിസിപ്പല്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രത്യേകം തയ്യാറാക്കി മണ്ഡലം തലത്തില്‍ ക്രോഡീകരിച്ച് സര്‍ക്കാറിന് സമര്‍പ്പിക്കും.
ആരോഗ്യ വകുപ്പധികൃതരുടെ നേതൃത്വത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന ദുരിത ബാധിത പ്രദേശങ്ങളില്‍ നടന്ന് കൊണ്ടിരിക്കുന്ന ശുചീകരണ പ്രവൃത്തികളും കുടിവെള്ള സോത്ര സ്സുളുടെ ക്ലോറിനേഷന്‍ എന്നിവയും യോഗം അവലോകനം ചെയ്തു.
വൈദ്യുതി വിഛേദിച്ചതടക്കമുള്ള വൈദ്യുതി വകുപ്പ് സംബന്ധമായ പ്രശ്‌നങ്ങള്‍ അപകടരഹിതമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.ദുരിതബാധിതരുടെ
വീടുകള്‍ താമസ യോഗ്യമാക്കുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകരെക്കൂടി പങ്കാളികളാക്കും.
തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുനിസിപ്പല്‍ ,പഞ്ചായത്ത് തലങ്ങളില്‍ അടിയന്തിര യോഗങ്ങള്‍ ചേരും.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്രമ രഹിതമായി നേതൃത്വം നല്‍കിയ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും സന്നദ്ധ പ്രവര്‍ത്തകരേയും വിവിധ തരത്തില്‍ സഹായമെത്തിച്ചവരേയും യോഗത്തില്‍ എം.എല്‍.എ അഭിനന്ദിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, മണ്ഡലത്തിലെ മുനിസിപ്പാലിറ്റികളുടേയും പഞ്ചായത്തുകളുടേയും അധ്യക്ഷന്മാരായ എം.ഷാഹിന ടീച്ചര്‍( വളാഞ്ചേരി), കെ.കെ.നാസര്‍ (കോട്ടക്കല്‍) കെ.ടി.ഉമ്മുകുത്സു (ഇരിമ്പിളിയം ) എ.പി.മൊയ്തീന്‍കുട്ടി മാസ്റ്റര്‍ (മാറാക്കര) കെ.മൊയ്തീന്‍ (പൊന്മള ) ഡപ്യൂട്ടി തഹസില്‍ദാര്‍ കെ.എ.ജലീല്‍,കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ടി.ഷംല, മെമ്പര്‍മാരായ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, മൊയ്തു എടയൂര്‍,കെ.ടി.സിദ്ദീഖ്, പരീത് കരേക്കാട് ,എ.പി. സബാഹ്, മാണിക്യന്‍, ടി.കെ. റസീന, കുറ്റിപ്പുറം ബ്ലോക്ക് ബി.ഡി.ഒ കെ. അജിത, ബ്ലോക്ക് എം. ആര്‍.ഡി ഓഫീസര്‍ ഡോ. വിജിത്ത് വിജയശങ്കര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സൂസമ്മ ജോര്‍ജ്ജ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഒ.പി.വേലായുധന്‍, സുഭാഷിനി ടി.കെ (പി.ഡബ്ല്യു.ഡി.) പ്രകാശ് ബാബു (എല്‍.എസ്.ജി.ഡി.) അരുണ്‍കുമാര്‍ കെ.വി. ( കോട്ടക്കല്‍ കൃഷി അസിസ്റ്റന്റ് )എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലത്തിലെ മുനിസിപ്പല്‍ – പഞ്ചായത്ത് തലങ്ങളില്‍
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, പൊതുമരാമത്ത്,തദ്ദേശശസ്വയംഭരണ വിഭാഗങ്ങളിലെ എഞ്ചിനീയര്‍മാര്‍, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Sharing is caring!