കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ദുബൈ കെ.എം.സി.സി

മലപ്പുറം: പ്രളയക്കെടുതിയില്‍ പ്രയാസത്തിലായ കേരളക്കരയെ സഹായിക്കാന്‍ ദുബൈ കെ.എം.സി.സി രംഗത്ത്. കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും വീടുകളിലെത്തുന്നവര്‍ക്കാവശ്യമായ മുഴുവന്‍ സാധനങ്ങളും എത്തിച്ചുനല്കാനാണ് ദുബൈ കെ.എം.സി.സിയുടെ പദ്ധതി. ഇത്തരത്തില്‍ അയ്യായിരം കൂടുംബങ്ങളെ പൂര്‍ണമായി സഹായിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. വീടുകളില്‍ വെള്ളംകയറി കേടായ ബെഡ്, സ്റ്റൗ, ചെരുപ്പ്, അടക്കളയിലേക്കാവശ്യമായ മറ്റു സാധനങ്ങള്‍ എന്നിവയെല്ലാം കെ.എം.സി.സി ദുബൈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കും. ഇതിന്റെ ആദ്യഘട്ട സഹായവുമായി കണ്ടൈനര്‍ ദുബൈയില്‍നിന്നും നാട്ടിലേക്ക് പുറപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വന്‍ശേഖരംതന്നെയാണ് ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് പുറപ്പെട്ടത്. എം.കാര്‍ഗോ ഗ്രൂപ്പ് സൗജന്യമായാണ് സാധനങ്ങ ള്‍ നാട്ടിലേക്ക് എത്തിച്ചു നല്‍കുന്നത്. പ്രവാസി മലയാളികളുടേയും മറ്റു പ്രവാസികളുടെ വന്‍പിന്തുണ ഇതിനു ലഭിച്ചതായും ഇവരോടൊല്ലാം നന്ദി അറിയിക്കുന്നതായും ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ പറഞ്ഞു.
RECENT NEWS

ഉരുട്ടി കളിക്കുന്നതിനിടെ ടയര്‍ ദേഹത്തു കൊണ്ടു, 12 വയസുകാരന് ക്രൂരമര്‍ദനം
തേഞ്ഞിപ്പാലം: ആറാം ക്ലാസുകാരനെ മര്‍ദിച്ച അതിഥി തൊഴിലാളിക്കെതിരെ കേസേടുത്ത് തേഞ്ഞിപ്പാലം പോലീസ്. സുനില്‍കുമാര്‍-വസന്ത ദമ്പതികളുടെ മകന് അശ്വിനാണ് അതിഥി തൊഴിലാളിയുടെ മര്‍ദനത്തില്‍ പരുക്കേറ്റത്. കുട്ടി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ [...]