മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമസ്തയുടെ ആദ്യഗഡുവായി അരക്കോടി രൂപ

ചേളാരി: പ്രളയക്കെടുതിമൂലം ദുരന്തത്തിനിരയായവര്‍ക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആദ്യഗഡുവായി അമ്പത് ലക്ഷം രൂപ നല്‍കും. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിനും നഷ്ടപ്പെട്ട മസ്ജിദുകളും മദ്റസകളും വീടുകളും പുനര്‍നിര്‍മ്മിക്കുന്നതിനും വേണ്ടി സമസ്ത പുനരിധിവാസ പദ്ധതിക്ക് രൂപം നല്‍കാനും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും ഗള്‍ഫ് സംഘടന ഭാരവാഹികളുടെയും അടിയന്തിര യോഗം തീരുമാനിച്ചു. പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കാനും യോഗം അഭ്യര്‍ത്ഥിച്ചു. അതിരൂക്ഷമായ വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വന മേകുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുഴുവന്‍ സംഘടന പ്രവര്‍ത്തകരെയും മറ്റു സന്നദ്ധ സേവകരെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാരെയും യോഗം അഭിനന്ദിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം, സമസ്ത മുശാവറ അംഗങ്ങളായ എ.വി.അബ്ദുറഹിമാന് മുസ്ലിയാര് നന്തി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ ഇ.മൊയ്തീന് ഫൈസി പുത്തനഴി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, അല്‍ഐന്‍ സുന്നി സെന്റര്‍ പ്രസിഡണ്ട് വി.പി.പൂക്കോയ തങ്ങള്‍, യു.എ.ഇ. സുന്നി കൗണ്‍സില്‍ സെക്രട്ടറി ഡോ.അബ്ദുറഹിമാന് ഒളവട്ടൂര്‍, അബുദാബി എസ്.എസ്.സി. മുന്‍ പ്രസിഡണ്ട് കാളാവ് സൈതലവി മുസ്ലിയാര്, റാസല്‍ഖൈമ ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരി സെക്രട്ടറി ഹംസ ഹാജി മൂന്നിയൂര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]