മൂന്നാക്കല്‍ പള്ളിയിലെ നേര്‍ച്ചയരി 4ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്

മൂന്നാക്കല്‍  പള്ളിയിലെ നേര്‍ച്ചയരി 4ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്

വളാഞ്ചേരി: എടയൂര്‍ മൂന്നാക്കല്‍ പള്ളിയിലെ നേര്‍ച്ചയരി നാല് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് .
മലപുറം ,പാലക്കാട് ,വയനാട്, കണ്ണൂര്‍ ജില്ലകളിലെ ദുരിതമേഖലകളിലേക്കാണ് 1500 ചാക്ക് അരി നല്‍കിയത്. അരി വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വഖഫ് ബോഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ വഖഫ് മന്ത്രി ഡോ: കെ.ടി ജലീലിന് കൈമാറി.ചടങ്ങില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു, എടയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു. അബ്ദുല്‍ ജലീല്‍, ബോഡ് മെമ്പര്‍മാരായ അഡ്വ.പി.വി സൈനുദ്ധീന്‍, അഡ്വ.എം.ഷറഫുദ്ധീന്‍, അഡ്വ.ഫാത്തിമ റോഷ്‌ന, ഡിവിഷണല്‍ ഓഫീസര്‍ റഹ്മത്തുള്ള നാലകത്ത്, ജൂനിയര്‍ അസിസ്റ്റന്റ് എന്‍.റഹീം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മൂന്നാക്കല്‍ പള്ളിയുടെ ഈ പ്രവൃത്തി മറ്റ് മഹല്ലുകള്‍ക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു.

Sharing is caring!