ഉറങ്ങാതെ, ഉണ്ണാതെ ഞായറാഴ്ച്ചയും ജോലി ചെയ്ത് മലപ്പുറം കലക്ട്രേറ്റ്

ഉറങ്ങാതെ, ഉണ്ണാതെ ഞായറാഴ്ച്ചയും ജോലി ചെയ്ത് മലപ്പുറം കലക്ട്രേറ്റ്

മലപ്പുറം: മഴക്കാല ദുരിത വീശിയടിച്ചതിന് തൊട്ടുപിന്നാലെ എത്തിയ ആദ്യ അവധി ദിനവും ജോലിയില്‍ മുഴകി മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ജില്ലയിലെ ദുരിതാശ്വാസ ഏകോപനവുമായി ജില്ലാ കലക്ടര്‍ അമിത് മീണ പൂര്‍ണ സമയവും ജോലിയിലുണ്ടായിരുന്നു. വിവിധ വകുപ്പുകളുടെ യോഗവും കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്നു.

മഴക്കാല ദുരിതം ഒഴിയാത്ത സാഹചര്യമായതിനാലാണ് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരോട് ജോലിക്കെത്താന്‍ കലക്ടര്‍ ആവശ്യപ്പെട്ടത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ക്യാംപുകളിലേക്കുള്ള ഭക്ഷണവും, അവശ്യ വസ്തുക്കളും കലക്ട്രേറ്റിലാണ് ശേഖരിക്കുന്നത്. ആ ജോലിയിലും വ്യാപൃതരായി വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ കലക്ട്രേറ്റില്‍ സജീവമായിരുന്നു.

ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, പോലീസും എല്ലാം സജീവമായി ഞായറാഴ്ചയും ദുരിത ഭൂമിയിലുണ്ടായിരുന്നു.

Sharing is caring!