അഭിഭാഷകരുടെ നിഷേധാത്മക നിലപാട്, ഹാള്‍ പിടിച്ചെടുത്ത് ജില്ലാ കലക്ടര്‍

അഭിഭാഷകരുടെ നിഷേധാത്മക നിലപാട്, ഹാള്‍ പിടിച്ചെടുത്ത് ജില്ലാ കലക്ടര്‍

പൊന്നാനി: ദുരിതാശ്വാസ ക്യാംപുകളില്‍ വിതരണത്തിനെത്തിയ അരിയും, സാധനങ്ങളും സൂക്ഷിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഹാള്‍ വിട്ടു തരാതെ അഭിഭാഷകര്‍. ബലമായി ഹാള്‍ പിടിച്ചെടുത്ത് പൊന്നാനി സ്വദേശിനിയും, തൃശൂര്‍ ജില്ലാ കലക്ടറുമായ ടി വി അനുപമ. പലവട്ടം ആവശ്യപ്പെട്ടിട്ടും ഹാള്‍ വിട്ടു കൊടുക്കാതിരുന്നതിനെ തുടര്‍ന്നാണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റ് പ്രകാരം കലക്ടര്‍ ഹാള്‍ പിടിച്ചെടുത്തത്.

പലവട്ടം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടും ബാര്‍ അസോസിയേഷന്‍ ഹാള്‍ വിട്ടു കൊടുക്കാതെ നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നു. പ്രകൃതി ദുരിതത്തില്‍ വലയുന്ന തൃശൂര്‍ ഒറ്റക്കെട്ടായി ദുരിതത്തെ നേരിടുന്നതനിടെയായിരുന്നു ഇവരുടെ ഈ നിലപാട്. ഇതിനെ തുടര്‍ന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റ് പ്രകാരം കലക്ടര്‍ നോട്ടീസ് നല്‍കുകയായിരുന്നു. പിന്നീട് പൂട്ട് പൊളിച്ച് അകത്തു കടന്ന ഉദ്യോഗസ്ഥര്‍ അരിയും മറ്റും സൂക്ഷിച്ച ശേഷം വേറെ താഴിട്ട് പൂട്ടുകയായിരുന്നു.

വ്യാപക പ്രതിഷേധമാണ് ബാര്‍ അസോസിയേഷന്റെ ഈ നിലപാടിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്നത്. അഭിഭാഷകരുടെ പൂട്ട് പൊളിച്ച കലക്ടര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ കയ്യടിയാണ് ലഭിക്കുന്നത്.

Sharing is caring!