സോഷ്യല് മീഡിയ നമിക്കുന്നു, താനൂരുകാരന് ജൈസലിന്റെ മഹാമനസ്സിനെ

മലപ്പുറം: സ്ത്രീകള്ക്ക് വള്ളത്തില് കയറാന് സ്വന്തം പുറം ചവിട്ടു പടിയാക്കി കൊടുത്ത താനൂര് സ്വദേശിയെ സോഷ്യല് മീഡിയ തിരിച്ചറിഞ്ഞു. താനൂര് സ്വദേശിയായ കെ പി ജൈസല് എന്ന മല്സ്യത്തൊഴിലാളി ആണ് ഇന്നത്തെ ദുരിതാശ്വാസ പ്രവര്ത്തനത്തിലെ ഹീറോ.
വെള്ളക്കെട്ടില് നിന്ന് പ്രായമായ സ്ത്രീകളെ അടക്കം റബ്ബര് ബോട്ടില് രക്ഷിക്കാന് ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ബോട്ടിലേക്ക് സ്ത്രീകള്ക്ക് നേരിട്ട് കയറാന് കഴിയുന്നുണ്ടായിരുന്നില്ല. ഈ അവസരത്തില് വെള്ളത്തില് പുറം തിരിഞ്ഞ് കിടന്ന് സ്വന്തം പുറത്ത് ചവിട്ടി സ്ത്രീകളെ ബോട്ടിലേക്ക് കയറാന് സഹായിച്ചത് ജൈസലാണ്.
ജൈസലിന്റെ സഹായത്തിന്റെ വീഡിയോ അവിടെയുള്ളവര് എടുക്കുകയായിരുന്നു. പിന്നീട് ഇത് സോഷ്യല് മീഡിയയില് ഷെയര് ചെയ്തതോടെ കേരളം ഏറ്റെടുത്തു. ജൈസലിന്റെ സഹായ മനസ്കതയ്ക്ക് വന് സ്വീകരണമാണ് ലഭിച്ചത്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്ഗര് ജില്ലയില് ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര് പ്രവര്ത്തിക്കുന്നത്. വൈസ് ചാന്സലര് ഡോ. [...]